നേത്രദാനസന്നദ്ധസമിതി രൂപീകരണം കത്തോലിക്ക കോൺഗ്രസ്സിന്റെ സാമൂഹ്യപ്രതിബദ്ധതയുടെ ഉദാഹരണം ; മാർ ജോസ് പുളിക്കൽ
കാഞ്ഞിരപ്പള്ളി : കാഴ്ചയില്ലാത്തവരുടെ ദുഃഖം എത്ര വലുതാണെന്ന് അറിയണമെങ്കിൽ നാം അവരുടെ ലോകത്തേക്ക് കടന്നുചെല്ലണമെന്നും നേത്രദാന സന്നദ്ധസമിതി രൂപീകരണം കത്തോലിക്ക കോൺഗ്രസ്സിന്റെ സാമൂഹിക പ്രതിബദ്ധതയുടെ ഉദാഹരണമാണെന്ന് കാഞ്ഞിരപ്പള്ളി രൂപതാദ്ധ്യക്ഷൻ മാർ ജോസ് പുളിക്കൽ പറഞ്ഞു.
ലോകകാഴ്ചദിനമായ ഒക്ടോബർ 14-ന് കത്തോലിക്ക കോൺഗ്രസ് രൂപതാസമിതിയുടെ ആഭിമുഖ്യത്തിൽ കാഞ്ഞിരപ്പള്ളി പാസ്റ്ററൽ സെന്റർ ഓഡിറ്റോറിയത്തിൽ നടന്ന ലോകകാഴ്ചദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മാർ ജോസ് പുളിക്കൽ.
അന്ധതയുടെ ഇരുളില്‍നിന്നും കാഴ്ചയുടെ മനോഹാരിതയിലേക്ക് നമ്മുടെ സഹോദരരെ കൈപിടിച്ചുയര്‍ത്തുവാൻ നമുക്ക് സാധിക്കണം. നേത്രദാനം മഹാദാനം എന്ന സന്ദേശം ഉള്‍ക്കൊണ്ടുകൊണ്ട് അനേകര്‍ക്ക് ലോകത്തിന്‍റെ പ്രകാശത്തിന്‍റെ പ്രത്യാശ പകര്‍ന്നുനല്കുവാന്‍ കത്തോലിക്കകോണ്‍ഗ്രസിന് കഴിയട്ടെയെന്നും മാര്‍ ജോസ് പുളിക്കല്‍ ആശംസിച്ചു. രൂപത പ്രസിഡന്‍റ് ജോമി കൊച്ചുപറമ്പില്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ രൂപത ഡയറക്ടര്‍ റവ. ഡോ. മാത്യു പാലക്കുടി പ്രവര്‍ത്തനരൂപരേഖ അവതരിപ്പിച്ചു. കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ വൈസ് പ്രസിഡന്‍റ് ടെസ്സി ബിജു പാഴിയാങ്കല്‍, ഗ്ലോബല്‍ സമിതിയംഗം ജെയിംസ് പെരുമാകുന്നേല്‍, ട്രഷറര്‍ ജോജോ തെക്കുംചേരികുന്നേല്‍, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ടോമിച്ചന്‍ പാലക്കുടി, ബേബിച്ചന്‍ ഏര്‍ത്തയില്‍, സെബാസ്റ്റ്യന്‍ മണ്ണംപ്ലാക്കല്‍, ചാക്കോച്ചന്‍ വെട്ടിക്കാട്ടില്‍, സിനി ജിബു നീറണാകുന്നേല്‍, ആന്‍സി സാജന്‍ പുന്നമറ്റത്തില്‍, ഡെയ്സി ജോര്‍ജ്ജുകുട്ടി, തോമസ് ചെമ്മരപ്പള്ളി എന്നിവര്‍ പ്രസംഗിച്ചു. പരിപാടികള്‍ക്ക് ആന്‍സമ്മ തോമസ് മടുക്കക്കുഴി, പി.എം. ജോസഫ് പണ്ടാരക്കളം, സണ്ണിക്കുട്ടി അഴംകംപ്രായില്‍, ബിജു തോമസ് ആലപ്പുരയ്ക്കല്‍, റോബിന്‍ കെ. പുളിക്കല്‍, ഷാജി പുതിയാപറമ്പില്‍, സിബി നമ്പുടാകം, ജോസ് മടുക്കക്കുഴി, ബിജു പത്യാല, സിനി ബെന്നി പുളിമൂട്ടില്‍, ടോണി വടക്കേല്‍, മനോജ് കല്ലൂക്കുളങ്ങര, ലിസി ബാബു തെക്കേമുറി, സെബിന്‍ അഴകംപ്രയില്‍, ജോബി തെക്കുംചേരികുന്നേല്‍, ബര്‍ക്കുമാന്‍സ് പൂവത്തുംമൂട്ടില്‍. ജോണ്‍സണ്‍ പന്തപ്ലാക്കല്‍, ജോയി സി. ചെങ്ങളത്തുപറമ്പില്‍, ജോയി ജോസഫ് കുഴിക്കൊമ്പില്‍, ബേബി കണ്ടത്തില്‍, ജോജി ചിറ്റടി, റ്റിബിന്‍ സെബാസ്റ്റ്യന്‍, ജെസി കാവാലം, ബിന്ദു കുര്യാച്ചന്‍ ചിറയില്‍പറമ്പില്‍, ക്രിസ്റ്റി ബോബി, ജോസ്ന ജയ്മോന്‍ എന്നിവര്‍ നേതൃത്വം നല്കി.