ജനവാസകേന്ദ്രങ്ങളിൽ കാട്ടാന ശല്യം : എ ഐ വൈ എഫ് പ്രവർത്തകർ വണ്ടൻപതാൽ ഫോറസ്റ്റ് ഓഫീസ് ഉപരോധിച്ചു.

മുണ്ടക്കയം: എരുമേലി, മുണ്ടക്കയം പഞ്ചായത്തുകളിലെ വന മേഖലകളിൽ ആന, കാട്ടുപോത്ത് തുടങ്ങിയ വന്യമൃഗങ്ങൾ നാശം വിതക്കുന്നതിനോട് വനപാലകർ നിസംഗത തുടരുന്നതിൽ പ്രതിഷേധിച്ച് എ ഐ വൈ എഫ് വണ്ടംപതാൽ ഫോറസ്റ്റ് ഓഫീസ് ഉപരോധിച്ചു.
വെള്ളിയാഴ്ച്ച ഉച്ചതിരിഞ്ഞ് 3:00 മണിക്ക് ആരംഭിച്ച ഉപരോധം ജില്ലാ പഞ്ചായത്ത് എരുമേലി ഡിവിഷൻ അംഗം ശുഭേഷ് സുധാകരൻ ഉദ്ഘാടനം ചെയ്തു.
എ ഐ വൈ എഫ് മുണ്ടക്കയം മണ്ഡലം സെക്രട്ടറി സനീഷ് പുതുപ്പറമ്പിൽ,എ ഐ വൈ എഫ് ജില്ലാ കമ്മിറ്റി അംഗം മനേഷ് പെരുംപള്ളി, മുണ്ടക്കയം പഞ്ചായത്ത് വൈസ് പ്രസിഡന്റെ ദിലീഷ് ദിവാകരൻ, കൂട്ടിക്കൽ ലോക്കൽ സെക്രട്ടറി വിനീത് പനമൂട്ടിൽ എന്നിവർ ഉപരോധത്തിന് അഭിവാദ്യങ്ങൾ അർപ്പിച്ചു