KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ചെറുവള്ളി എസ്റ്റേറ്റ് പുവൻപാറമല ക്ഷേത്രത്തിൽ മോഷണ ശ്രമം; ഹുണ്ടിക തകർത്തു, വിഗ്രഹങ്ങൾ മറിച്ചിട്ടു..

എരുമേലി: ചെറുവള്ളി എസ്റ്റേറ്റ് പുവൻപാറമല ക്ഷേത്രത്തിൽ മോഷണ ശ്രമം. വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ശേഷമോ രാത്രിയിലോ ആകാം മോഷണശ്രമം നടന്നത് എന്ന് പ്രദേശവാസികൾ പറയുന്നു.

വെള്ളിയാഴ്ച രാവിലെ പത്തുമണിക്ക് നട അടച്ച ശേഷം മേൽശാന്തി മടങ്ങിയിരുന്നു. തുടർന്ന് രാത്രി എട്ടുമണിയോടെ ക്ഷേത്രത്തിലെ സ്ഥിരം സന്ദർശകൻ ആയ ഭക്തൻ ക്ഷേത്ര ദർശനത്തിനായി കുടുംബസമേതം എത്തിയപ്പോഴാണ് ക്ഷേത്രത്തിലെ നാഗരാജാവിന്റെയും ഭുവനേശ്വരിയുടെയും വിഗ്രഹങ്ങൾ മറിച്ചിട്ട നിലയിലും, ഹുണ്ടിക തകർത്ത നിലയിലും കാണപ്പെട്ടത്. ഇതോടെ ഭക്തൻ കമ്മിറ്റി അംഗങ്ങളെ വിവരമറിയിച്ചു. തുടർന്ന് സ്ഥലത്തെത്തിയ കമ്മിറ്റി അംഗങ്ങൾ പോലീസിനെ വിവരം അറിയിച്ചു . എരുമേലി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

error: Content is protected !!