പാറത്തോട് സർവ്വീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച ഹെഡ്ഡ് ഓഫീസ് മന്ദിരം ഉദ്‌ഘാടനം ചെയ്തു.

കാഞ്ഞിരപ്പള്ളി :സഹകാരികളുടെ നീറുന്ന പ്രശ്നങ്ങൾക്കു് പരിഹാരം കാണുവാൻ സഹകരണ വകുപ്പ് പ്രതിജ്ഞാബദ്ധമാണെന്ന് സഹകരണ വകുപ്പു മന്ത്രി വി എൻ വാസവൻ പറഞ്ഞു.പാറത്തോട് സർവ്വീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച ഹെഡ്ഡ് ഓഫീസ് മന്ദിരം ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

സഹകരണ ബാങ്കുകളുടെ ഡയറക്ടർ ബോർഡ് അംഗങ്ങളും ജീവനക്കാരും ഒത്തൊരുമ മിച്ച് പ്രവർത്തിച്ചാൽ മാത്രമേ സഹകാരികൾക്ക് വേണ്ടത്ര പ്രയോജനം ലഭിക്കുകയുള്ളു. സഹകരണ പ്രസ്ഥാനങ്ങൾ നാടിൻ്റെ ബുദ്ധിമുട്ടുകൾ അറിഞ്ഞ് പ്രവർത്തിക്കുകയാണ് ഇപ്പോൾ ചെയ്തുതു കൊണ്ടിരിക്കുന്നത്. 2073 വീടുകൾ വെച്ചു നൽകി. തൃശൂരിൽ പാവങ്ങൾക്കായി നാൽപ്പത് ഫ്ളാറ്റുകൾ നിർമ്മിച്ചു വരികയാണ്. കോ വിഡ് സമയത്ത് ക്ഷേമ പെൻഷനുകൾ സഹകരണ വകുപ്പ് ഉദ്യോഗസ്ഥരാണ് എത്തിച്ചു നൽകിയത്. കെ എസ് ആർ ടി സി യുടെ പെൻഷനും ഇവരെ ത്തിച്ചു നൽകി.’ മുറ്റത്തെ മുല്ലപദ്ധതി ‘ പ്രകാരം 1482 കോടി രൂപ നൽകി കഴിഞ്ഞു .കേരളത്തിലെ നിക്ഷേപങ്ങൾ കേരളത്തിനു വേണ്ടി വിനിയോഗിക്കുകയാണ് കേരളാ ബാങ്ക് ചെയ്യുന്നതു്. എന്നാൽ കേന്ദ്ര സർക്കാർ സഹകരണ വകുപ്പിനെ തകർക്കാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി വാസവൻ പറഞ്ഞു.

ബാങ്ക് പ്രസിഡണ്ട് കെ ജെ തോമസ് കട്ടയ്ക്കൻ ചടങ്ങിൽ അധ്യക്ഷനായി. മിനി ഓഡിറ്റോറിയം ആന്റോ ആൻറ്റണി എംപി ഉൽഘാടനം ചെയ്തു. അഡ്വ.സെബാസ്റ്റൻ കുളത്തുങ്കൽ എം എൽ എ മുഖ്യപ്രഭാഷണം നടത്തി. മൈക്രോ എടിഎം ജില്ലാ പഞ്ചായത്ത് അംഗം പി ആർ അനുപമ ഉദ്‌ഘാടനം ചെയ്തു. പാറത്തോട് പഞ്ചായത്ത് പ്രസിഡണ്ട് ജോണിക്കുട്ടി മoത്തിനകം ബാങ്കിന്റെ മുൻ പ്രസിഡണ്ടുമാരെ ആദരിച്ചു.

എസ് എസ് എൽ സി – പ്ലസ് ടു പരീക്ഷകളിൽ ഫുൾ എപ്ലസ് ലഭിച്ച വിദ്യാർത്ഥികളെ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അജിതാ രതീഷ് ആദരിച്ചു.

ബാങ്ക് സെക്രട്ടറി സി ആർ രേഖാമോൾ റിപ്പോർട്ട് അവതരിപ്പിച്ചു. അഡ്വ.പി ഷാനവാസ്, ജോയിൻറ്റ് രജിസ്ടാർ കെ അജിത് കുമാർ, ജോയിൻ്റ് ഡയറക്ടർ എസ് ജയശ്രീ, അസിസ്റ്റൻറ്റ് രജിസ്ടാർ ഷെമീർ വി മുഹമ്മദ്, ഫാദർ ജെയിംസ് മുഞ്ഞനാട്ട്, സാബു സ്വാമി, അനിൽ കെ കുമാർ കുറിഞ്ഞി താഴെ, വിജയമ്മ വിജയലാൽ, കെ കെ ശശികുമാർ ,പി എസ് ശ്രീകാന്ത് എന്നിവർ സംസാരിച്ചു.

error: Content is protected !!