മഴക്കെടുതിയിൽ നശിച്ച റോഡുകൾ നന്നാക്കുന്നതിനായി 48.69 കോടി രൂപ , പാലങ്ങൾക്ക് 6.35 രൂപയും വേണ്ടിവരും : മന്ത്രി വി.എൻ.വാസവൻ
മുണ്ടക്കയം: മഴക്കെടുതിയിൽ കോട്ടയം ജില്ലയിൽ 59 റോഡുകൾ നശിച്ചതായും 31.08 കോടി രൂപയുടെ നഷ്ടമുണ്ടായതായും മന്ത്രി വി.എൻ.വാസവൻ പറഞ്ഞു. ദുരിതബാധിതമേഖലകളിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളും തുടർ നടപടികളും വിലയിരുത്തുന്നതിനായി മുണ്ടക്കയം ഗ്രാമപ്പഞ്ചായത്ത് ഹാളിൽ കൂടിയ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി.
റോഡുകള്‍ നന്നാക്കുന്നതിനായി 48.69 കോടി രൂപ വേണ്ടി വരുമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. പാലങ്ങള്‍ക്ക് 6.35 കോടി രൂപയുടെ നാശനഷ്ടമുണ്ടായതാണ് പ്രാഥമിക വിലയിരുത്തല്‍. പൊതുമരാമത്ത് പാലം വിഭാഗത്തിന് കീഴിലുള്ള 16 പാലങ്ങള്‍ക്ക് നാശനഷ്ടമുണ്ടായിട്ടുണ്ട്. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ കീഴിലുള്ള റോഡുകള്‍ക്കും വ്യാപക നാശനഷ്ടമുണ്ടായതായാണ് വിലയിരുത്തൽ.
പൊതുമരാമത്ത്- റോഡ്, പാലം വിഭാഗങ്ങള്‍ നഷ്ടം കണക്കാക്കി പ്രാഥമിക റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. വീടുകളുടെ നാശം, മറ്റു നാശനഷ്ടങ്ങള്‍ എന്നിവ തിട്ടപ്പെടുത്തി നാളെ റവന്യു വകുപ്പ് റിപ്പോര്‍ട്ട് നല്‍കും. കൃഷി വകുപ്പ് പ്രാഥമിക നഷ്ടം വിലിയിരുത്തിയെങ്കിലും കണക്കെടുപ്പ് തുടരുകയാണ്. ഒരാഴ്ചയ്ക്കകം കണക്കെടുപ്പ് പൂര്‍ത്തീകരിക്കും.
ഉരുള്‍പൊട്ടലിലും മലവെള്ളപ്പാച്ചിലിലും ഒറ്റപ്പെട്ടുപോയ പ്രദേശങ്ങളിലേക്കുള്ള ഗതാഗതവും വൈദ്യുതി ബന്ധവും പുനസ്ഥാപിക്കുന്നതിന് യുദ്ധകാലാടിസ്ഥാനത്തില്‍ പ്രവര്‍ത്തികള്‍ നടക്കുകയാണ്. കുടിവെള്ള പ്രശ്‌നം അടിയന്തരമായി പരിഹരിക്കുന്നതിനും പ്രളയത്തില്‍ മുങ്ങിയ കിണറുകളിലെ ജലം ഉപയോഗയോഗ്യമാണോയെന്ന് പരിശോധിക്കുന്നതിനും സത്വര നടപടി സ്വീകരിക്കാന്‍ ജല അതോറിറ്റിയെ ചുമതലപ്പെടുത്തി. വ്യാപാരസ്ഥാപനങ്ങള്‍ക്കും കച്ചവടക്കാര്‍ക്കും ഉണ്ടായ നഷ്ടം വിലയിരുത്താന്‍ റവന്യു വകുപ്പ് മുഖേന നടപടി സ്വീകരിക്കും. മലവെള്ളപ്പാച്ചിലില്‍ റേഷന്‍ കാര്‍ഡടക്കം നഷ്ടപ്പെട്ട രേഖകള്‍ വേഗത്തില്‍ ലഭ്യമാക്കുന്നതിന് കളക്ടറേറ്റില്‍ സംവിധാനമൊരുക്കും. എല്ലാ വകുപ്പുകളും നഷ്ടങ്ങള്‍ വിലയിരുത്തി യുദ്ധകാലാടിസ്ഥാനത്തില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ നിർദ്ദേശിച്ചു. വകുപ്പുകള്‍ നല്‍കുന്ന റിപ്പോര്‍ട്ടുകള്‍ക്ക് പുറമെ തദ്ദേശസ്ഥാപനങ്ങള്‍ക്ക് കീഴിലുള്ള റോഡുകള്‍ അടക്കം വിവിധ മേഖലകളിലുണ്ടായ നഷ്ടം വിലയിരുത്തി തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ സെക്രട്ടറിമാര്‍ അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കണം. മന്ത്രി വാസവൻ പറഞ്ഞു.
സർക്കാർ ചീഫ് വിപ്പ് ഡോ. എൻ.ജയരാജ്, അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമലാ ജിമ്മി, ജില്ലാ കളക്ടർ ഡോ. പി.കെ.ജയശ്രീ, ജില്ലാ പോലീസ് മേധാവി ഡി.ശില്പ, പൊതുമരാമത്ത് ചീഫ് എൻജിനീയർമാരായ അജിത്ത് രാമചന്ദ്രൻ, എം.മനോമോഹൻ, എ.ഡി.എം. ജിനു പുന്നൂസ്, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതാ രതീഷ്, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാർ, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ അവലോകനയോഗത്തിൽ പങ്കെടുത്തു.
വിലയിരുത്തലുകൾ
• റോഡുകൾ നന്നാക്കുന്നതിനായി 48.69 കോടി രൂപ വേണ്ടിവരും
• പാലങ്ങൾക്ക് 6.35 കോടി രൂപയുടെ നാശനഷ്ടമുണ്ടായി
• പൊതുമരാമത്ത് പാലം വിഭാഗത്തിന് കീഴിലുള്ള 16 പാലങ്ങൾക്ക് നാശമുണ്ടായിട്ടുണ്ട്.
• തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ കീഴിലുള്ള റോഡുകൾക്കും വ്യാപക നാശനഷ്ടമുണ്ടായി
• പൊതുമരാമത്ത്-റോഡ്, പാലം വിഭാഗങ്ങൾ നഷ്ടം കണക്കാക്കി പ്രാഥമിക റിപ്പോർട്ട് നൽകിയിട്ടുണ്ട്.
• വീടുകളുടെ നാശം, മറ്റ് നാശനഷ്ടങ്ങൾ എന്നിവ തിട്ടപ്പെടുത്തി റവന്യൂ വകുപ്പ് റിപ്പോർട്ട് നൽകും.
• കൃഷി വകുപ്പ് പ്രാഥമിക നഷ്ടം വിലയിരുത്തിയെങ്കിലും കണക്കെടുപ്പ് തുടരുകയാണ്. ഒരാഴ്ചയ്ക്കകം കണക്കെടുപ്പ് പൂർത്തീകരിക്കും.
• ഉരുൾപൊട്ടലിലും മലവെള്ളപ്പാച്ചിലിലും ഒറ്റപ്പെട്ടുപോയ പ്രദേശങ്ങളിലേക്കുള്ള ഗതാഗതവും വൈദ്യുതി ബന്ധവും പുനഃസ്ഥാപിക്കുന്നതിന് യുദ്ധകാലാടിസ്ഥാനത്തിൽ പ്രവൃത്തികൾ.
• പ്രളയത്തിൽ മുങ്ങിയ കിണറുകളിലെ ജലം ഉപയോഗയോഗ്യമാണോയെന്ന് പരിശോധിക്കുന്നതിന് സത്വര നടപടി.
• വ്യാപാരസ്ഥാപനങ്ങൾക്കും കച്ചവടക്കാർക്കും ഉണ്ടായ നഷ്ടം വിലയിരുത്താൻ റവന്യൂ വകുപ്പ് മുഖേന നടപടി
• മലവെള്ളപ്പാച്ചിലിൽ റേഷൻ കാർഡടക്കം നഷ്ടപ്പെട്ട രേഖകൾ വേഗത്തിൽ ലഭ്യമാക്കുന്നതിന് കളക്ടറേറ്റിൽ സംവിധാനമൊരുക്കും.
• തദ്ദേശസ്ഥാപനങ്ങൾക്ക് കീഴിലുള്ള റോഡുകൾ അടക്കം വിവിധ മേഖലകളിലുണ്ടായ നഷ്ടം വിലയിരുത്തി തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ സെക്രട്ടറിമാർ അടിയന്തരമായി റിപ്പോർട്ട് നൽകണം.
• മീനച്ചിൽ താലൂക്കിലെ മഴക്കെടുതിയും ദുരിതാശ്വാസ പ്രവർത്തനങ്ങളും വിലയിരുത്താൻ ശനിയാഴ്ച ഉച്ചയ്ക്ക് 12-ന് മന്ത്രിയുടെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ യോഗം ചേരും.