ചേനപ്പാടിയ്ക്കും വിഴിക്കിത്തോടിനും നഷ്ടങ്ങൾ ഏറെ

ചേനപ്പാടി: മണിമലയാറിന്റെ ഇരുകരകളിലെ സൗന്ദര്യക്കാഴ്ചയായിരുന്ന ഗ്രാമങ്ങൾ; ചേനപ്പാടിയും വിഴിക്കിത്തോടും. കാഞ്ഞിരപ്പള്ളി, എരുമേലി പഞ്ചായത്തുകളിലായുള്ള ഈ ഗ്രാമങ്ങൾക്ക് ഇപ്പോൾ പറഞ്ഞാൽ തീരാത്ത സങ്കടങ്ങൾ; സൗന്ദര്യക്കാഴ്ചകൾ മറഞ്ഞു. പ്രളയമെടുത്തുകൊണ്ടുപോയി എല്ലാം.

ശക്തമായ ഒഴുക്കിൽ വീട്ടിലുള്ളതെല്ലാം ഒലിച്ചുപോയി. പണം, സ്വർണം, വസ്ത്രങ്ങൾ എല്ലാം നഷ്ടപ്പെട്ട് ഒന്നുമില്ലാത്ത അവസ്ഥ. വീട്ടിലെ വിലപ്പെട്ട രേഖകളും കുട്ടികളുടെ സർട്ടിഫിക്കറ്റുകളും പുസ്തകങ്ങളും എല്ലാം കണ്ടെത്താനാവാത്തവിധം പുഴ കൊണ്ടുപോയി.

എല്ലാം നഷ്ടപ്പെട്ട വീടുകൾ അറുപതിലേറെ
കുറ്റുവേലിൽ തോമസ്‌കുട്ടി, കൊല്ലംപറമ്പിൽ എൽസമ്മ, കുളഞ്ഞിയിൽ തങ്കമണി, കണിപറമ്പിൽ ഹരികുമാർ, പ്ലാക്കുഴി ഭാസ്‌കരൻ നായർ, നാടുകാലിൽ ജോയി, കറ്റോട്ട് കുട്ടിയച്ചൻ, ഓലിക്കൽ മണിക്കുട്ടൻ, ബിനു കുളത്തൂപ്പുരയിടം, തൂങ്കുഴിയിൽ വീട്, കാളാന്തറ വീട്, ഏറത്തുവീട്ടിൽ വിജയകുമാർ, കാരപ്ലാക്കൽ സോമൻ, വഞ്ചിത്താഴെ വീട്, പറപ്പള്ളിൽ വിജയകുമാർ, പറപ്പള്ളിൽ രാമകൃഷ്ണൻ നായർ, അനൂപ്, മൂലയിൽ സിബി, ആറ്റുങ്കൽ സോമൻ, പാമ്പൂരിക്കൽ പാപ്പച്ചി….ഇവർ എല്ലാം നഷ്ടപ്പെട്ടവരിൽ ചിലർ മാത്രം. അറുപതിലേറെ വീടുകളിലാണ് പ്രളയം നാശംവിതച്ചത്. കടകളിലെ മുഴുവൻ സാധനങ്ങളും നഷ്ടപ്പെട്ടവരുമുണ്ട്.

error: Content is protected !!