KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പ്രളയ ബാധിതർക്ക് കൈത്താങ്ങായി കോനാട്ട് ഗ്രൂപ്പ്

മണിമല: പ്രളയബാധിതമേഖലയായ കൂട്ടിക്കൽ പഞ്ചായത്തിൽ കോനാട്ട് ഗ്രൂപ്പിന്റെ സഹായമായി ഗൃഹോപകരണങ്ങൾ വിതരണം നടത്തി. മെത്തകൾ, ഗ്യാസ് സ്‌റ്റൗവ്, കുക്കർ, കെറ്റിൽ തുടങ്ങി രണ്ട് ലക്ഷം രൂപയുടെ സാധനങ്ങൾ കൂട്ടിക്കൽ പഞ്ചായത്തിന്‌ കൈമാറി. മുൻ ജില്ലാ പഞ്ചായത്തംഗം കെ.രാജേഷ്, കൂട്ടിക്കൽ പഞ്ചായത്ത് പ്രസിഡന്റ് സജിമോൻ എന്നിവർ പങ്കെടുത്തു. 27 മുതൽ 31 വരെ ഈ മേഖലയിൽ കേടുപാടുകൾ സംഭവിച്ച ഗൃഹോപകരണങ്ങൾ സൗജന്യമായി സർവീസ് ചെയ്യുന്നതിന് സഞ്ചരിക്കുന്ന സർവീസ് സെന്റർ ഒരുക്കിയിട്ടുണ്ട്.

error: Content is protected !!