ഇന്ദിരാ ഗാന്ധിയുടെ രക്‌തസാക്ഷിത്വദിനം ദേശീയ പുനരർപ്പണ ദിനമായി ആചരിച്ചു.
കാഞ്ഞിരപ്പള്ളി: മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ 37 മത് രക്തസാക്ഷിത്വ ദിനം കോൺഗ്രസ് കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ദേശീയ പുനരർപ്പണ ദിനമായി ആചരിച്ചു. ഇന്ദിരാ ഗാന്ധിയുടെ ഛായാചിത്രത്തിന് മുൻപിൽ പുഷ്പ്പാർച്ചന നടത്തിയ പ്രവർത്തകർ തീവ്രവാദത്തിനും വർഗീയതക്കുമെതിരേ പ്രതിജ്ഞ എടുത്തു.
കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് റോണി കെ ബേബിയുടെ അധ്യക്ഷതയിൽ ചേർന്ന അനുസ്മരണ ദിനാചരണം ഡി സി സി ജനറൽ സെക്രട്ടറി പി എ ഷെമീർ ഉദ്ഘാടനം ചെയ്തു.
ടി എസ് രാജൻ, ഡി സി സി അംഗം രഞ്ജു തോമസ്, ബ്ലോക്ക് വൈസ് പ്രസിഡന്റുമാരായ പി ജീരാജ്, ഒ എം ഷാജി, ജി സുനിൽ കുമാർ, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി എം കെ ഷെമീർ, കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി മാരായ പി മോഹനൻ, ബിനു കുന്നുംപുറം, റസിലി തേനംമ്മാക്കൽ, സിബു ദേവസ്യ, പി പി എ സലാം, അജ്മൽ പാറയ്ക്കൽ, ഷെജി പാറയ്ക്കൽ, ഗ്രാമ പഞ്ചായത്ത് അംഗം ബിജു പത്യാല, സെൻട്രൽ കോ ഓപ്പറേറ്റീവ് ബാങ്ക് ആക്‌റ്റിംഗ് പ്രസിഡന്റ് നെസീമ ഹാരിസ്, ജോബ് കെ വെട്ടം, ഷാജി പെരുന്നേപ്പറമ്പിൽ, സാബു കാളാന്തറ, ഷിനാസ് കിഴക്കയിൽ, സജി ഇല്ലത്തുപറമ്പിൽ, ജോർജ് കുട്ടി മല്ലപ്പള്ളിൽ എന്നിവർ പ്രസംഗിച്ചു.