KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ടി.കെ ജയന്‍ സിപിഐഎം കാഞ്ഞിരപ്പള്ളി ടൗണ്‍ ലോക്കല്‍ സെക്രട്ടറി

സിപിഐഎം കാഞ്ഞിരപ്പള്ളി ടൗൺ ലോക്കൽ സെക്രട്ടറിയായി ടി.കെ ജയനെ തിരഞ്ഞെടുത്തു. കാഞ്ഞിരപള്ളി പി.ഐ തമ്പി നഗറിൽ വ്യാഴാഴ്ച്ച നടന്ന 14 ബ്രാഞ്ചില്‍ നിന്നുമായി 69 പ്രതിനിധികളും ലോക്കല്‍ കമ്മിറ്റി അംഗങ്ങളും ഉള്‍പ്പെടെ 80 പേരാണ് സമ്മേളനത്തില്‍ ജയനെ സെക്രട്ടറിയായി തിരഞ്ഞെടുത്തത്.

മെംബർഷിപ്പ് വർദ്ധനവിനെ തുടർന്ന് നേരത്തെ കാഞ്ഞിരപ്പള്ളി ടൗണിനെ രണ്ടായി വിഭജിച്ചപ്പോൾ കാഞ്ഞിരപ്പള്ളി നോർത്ത് സെക്രട്ടറിയായി വി.എൻ രാജേഷിനെയും ടൗൺ സെക്രട്ടറിയായി ജയനെയും പാർട്ടി തീരുമാനിക്കുകയായിരുന്നു. ഡി.വൈ. എഫ്.ഐ മേഖലാ സെക്രട്ടറി, സിഐടിയു ഏരിയാ കമ്മിറ്റിയംഗം എൻ.ആർ.ഇ. ജി. എസ് ഏരിയാ കമ്മിറ്റിയംഗം എന്ന നിലകളിൽ പ്രർത്തിച്ചിരുന്ന ജയൻ മികച്ച സാമൂ ഹിക പ്രവർത്തകൻ കൂടിയാണ്

error: Content is protected !!