KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

“അപകടത്തിലായ ഇരുപത്തിയാറാം മൈൽ പാലം പുനർനിർമ്മിക്കണം” പാറത്തോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ യോഗം നടത്തി

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പളളി – എരുമേലി റോഡിൽ ഉരുൾപൊട്ടലിൽ തകർന്ന ഇരുപത്തിയാറാം മൈൽ പാലം പുനർ നിർമ്മിക്കണം എന്ന് ആവശ്യപ്പെട്ടു പാറത്തോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പാലത്തിനു സമീപം പ്രതിഷേധ യോഗം നടത്തി. മണ്ഡലം പ്രസിഡണ്ട് തോമസ് ജോസഫ് അധ്യക്ഷത വഹിച്ചു,   അഡ്വക്കറ്റ് ടോമി കല്ലാനി ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് റോയി കപ്പലുമാക്കൽ, ബ്ലോക്ക് ജനറൽസെക്രട്ടറി പി സ് സൈനുദ്ദീൻ, വിപിൻ അറക്കൽ, കെ കെ സുരേന്ദ്രൻ, ഷാജി തുണ്ടിയിൽ  മോഹൻദാസ് പഴൂമല, എം കെ മോഹനൻ, വക്കച്ചൻഅട്ടാറുമാക്കൽ, തമ്പിക്കുട്ടി ഹാജി – അനീഷ് പുത്തൻവീട്ടിൽ,ട, സിറിൽ സൈമൺ ,  ,എന്നിവർ സംസാരിച്ചു.. പാലം എത്രയും വേഗം പുനർനിർമ്മാണം നടത്തണമെന്നും അല്ലാത്തപക്ഷം  പ്രത്യക്ഷ സമര പരിപാടികൾക്ക് രൂപം നൽകുമെന്ന് സർക്കാരിന് മുന്നറിയിപ്പ് നൽകി.

error: Content is protected !!