ലഹരി വിരുദ്ധമാസാചരണ സമാപനം

പൊൻകുന്നം : ലഹരിവിരുദ്ധ ബോധവൽക്കരണങ്ങൾ ജനങ്ങളിൽ എത്തിക്കുകയെന്ന ലക്ഷ്യത്തോടെ പൊൻകുന്നം എക്സൈസ് സർക്കിൾ ഓഫീസിന്റെയും അരവിന്ദ ആശുപത്രിയുടെയും നേതൃത്വത്തിൽ മഹാത്മാഗാന്ധിയുടെ 152-ാം ജന്മദിനത്തിന്റെ പ്രതീകമായി 152 ദീപങ്ങൾ തെളിയിച്ചു. ഗാന്ധിജയന്തി ദിനത്തിൽ ആരംഭിച്ച ലഹരിവിരുദ്ധ മാസാചരണത്തിന് സമാപനമായി.

അരവിന്ദ ആശുപത്രിയിൽ നടന്ന പരിപാടി കെ. വി. എം. എസ് കൾച്ചറൽ ആൻഡ് ചാരിറ്റബിൾ സൊസൈറ്റി സെക്രട്ടറി എസ്.എസ്. മിഥുൽ നായർ ഉദ്ഘാടനം ചെയ്ത് ലഹരിവിരുദ്ധ സന്ദേശം നൽകി. യോഗത്തിൽ പൊൻകുന്നം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ. എസ്.സുരേഷ് അധ്യക്ഷത വഹിച്ചു.കാഞ്ഞിരപ്പള്ളി റേഞ്ച് പ്രിവന്റീവ് ഓഫീസർ സി .കെ. സുരേഷ്, അരവിന്ദ് ആശുപത്രി അഡ്മിനിസ്ട്രേറ്റർ ആന്റോ ട്വിങ്കിൾ , എരുമേലി അസിസ്റ്റൻറ് എക്സിക്യൂട്ടീവ് ഇൻസ്പെക്ടർ ജി. ഫെമിൻ തുടങ്ങിയവർ സംസാരിച്ചു.

error: Content is protected !!