കാഞ്ഞിരപ്പള്ളിയിൽ കനത്ത മഴ : ചിറ്റാർ പുഴ കരകവിഞ്ഞൊഴുകി
കാഞ്ഞിരപ്പള്ളി : മണിക്കൂറുകളായി നിർത്താതെ പെയ്ത കനത്ത മഴയെ തുടർന്ന് ചിറ്റാർ പുഴ കരകവിഞ്ഞൊഴുകി. പുഴയുടെ തീരത്തുള്ള പല സ്ഥലങ്ങളിലും വെള്ളം കയറി. അഞ്ചിലിപ്പ പാലത്തിന്റെ സമീപത്തുള്ള പ്രദേശത്ത് വെള്ളം കയറിയത് പ്രദേശവാസികളെ ബുദ്ധിമുട്ടിലാക്കി .