KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പ്രളയത്തില്‍ തകരാറിലായ കാഞ്ഞിരപ്പള്ളി 26-ആം മൈൽ പാലത്തിന്റെ അറ്റകുറ്റപണിയ്ക്ക് 20 ലക്ഷം രൂപ അനുവദിച്ചു : അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ.

കാഞ്ഞിരപ്പള്ളി : ഇക്കഴിഞ്ഞ പതിനാറാം തീയതി, ഉണ്ടായ അപ്രതീക്ഷിത പ്രളയത്തില്‍ തകരാറിലായതോടെ ഗതാഗതം ഭാഗികമായി നിരോധിക്കപ്പെട്ട കാഞ്ഞിരപ്പള്ളി – എരുമേലി റൂട്ടിലെ 26-ആം മൈല്‍ പാലം അടിയന്തിര അറ്റകുറ്റപ്പണികള്‍ നടത്തി പുനരുദ്ധരിച്ച് ഗതാഗതയോഗ്യമാക്കുന്നതിന് 19.60 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി പൂഞ്ഞാര്‍ എം.എല്‍.എ. അഡ്വ.. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ അറിയിച്ചു.

ഇത് സംബന്ധമായി കാഞ്ഞിരപ്പള്ളി എം.എല്‍.എ. ഡോ. എന്‍. ജയരാജുമായി ചേര്‍ന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രിയ്ക്ക് നിവേദനം നല്‍കിയതിനെ തുടര്‍ന്നാണ് ഭരണാനുമതി ലഭിച്ചത്. പരമാവധി വേഗത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് അറ്റകുറ്റപണികള്‍ നടത്തി പാലം ബലപ്പെടുത്തി ഗതാഗതം പൂര്‍ണ്ണതോതില്‍ പുനസ്ഥാപിക്കുമെന്ന് എം.എല്‍.എ. അറിയിച്ചു. പുതിയ പാലം പണിയുന്നതിന് 2.75 കോടി രൂപയുടെ ഡി.പി.ആര്‍. തയാറാക്കി എസ്റ്റിമേറ്റ് സഹിതം ഭരണാനുമതിയ്ക്കായി സമര്‍പ്പിച്ചിട്ടുണ്ടെന്നും, എത്രയും വേഗം ഭരണാനുമതി നേടിയെടുത്ത് പുതിയ പാലം നിര്‍മ്മിക്കുന്നതിന് വേണ്ട നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കുമെന്നും എം.എല്‍.എ. കൂട്ടിച്ചേര്‍ത്തു.

error: Content is protected !!