KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ദേശീയപാതയിൽ നിയന്ത്രണം വിട്ട കാർ എതിരെ വന്ന ലോറിയിലിടിച്ചു, ലോറി ബൈക്കിലിടിച്ചു; പരിക്കേറ്റ ബൈക്ക് യാത്രക്കാരൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ..

വാഴൂർ: ദേശീയപാതയിൽ ചെങ്കൽ പളളി ജംഗ്ഷഷന് സമീപം നിയന്ത്രണം വിട്ട കാർ എതിരെ വന്ന ലോറിയിലിടിച്ചു, ലോറി നിയന്ത്രണം വിട്ട് കാറിന് പിന്നാലെ വന്ന ബൈക്കിലിടിച്ചു ബൈക്ക് യാത്രക്കാരന് പരുക്ക്. ബൈക്ക് യാത്രക്കാരനായ ചെങ്ങന്നൂർ സ്വദേശി മിഥുൻ പി.അലക്സാണ്ടർ (30)നാണ് പരുക്കേറ്റത്. ഇയാളെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം. പൊൻകുന്നം ഭാഗത്തു നിന്നു പോയ കാർ എതിരെ വന്ന ലോറിയിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട ലോറി കാറിന് പിന്നിലായി വന്ന ബൈക്കിൽ ഇടിച്ചു തെറിപ്പിച്ച് സമീപത്തെ കയ്യാലയിൽ ഇടിക്കുകയായിരുന്നു. പള്ളിക്കത്തോട് പോലീസ് മേൽനടപടികൾ സ്വീകരിച്ചു.

error: Content is protected !!