KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കനത്ത മഴയിൽ പോലീസ് ജീപ്പ് ദേശീയ പാതയിൽ തെന്നിമറിഞ്ഞു .. മുണ്ടക്കയം എസ്ഐ ഉൾപ്പെടെ നാല് പോലീസ് ഉദ്യോ​ഗസ്ഥർ നിസ്സാര പരിക്കുകളോടെ രക്ഷപെട്ടു

പൊൻകുന്നം : ദേശീയ പാത 183 ൽ പൊൻകുന്നം പത്തൊൻപതാം മൈലിന് സമീപം പോലീസ് ജീപ്പ് കനത്ത മഴയിൽ തെന്നിമറിഞ്ഞു. മുണ്ടക്കയം പോലീസ് സ്റ്റേഷനിലെ ജീപ്പാണ് ഇന്ന് മൂന്നുമണിയോടെ നിയന്ത്രണം വിട്ട് റോഡിൽ തെന്നി മറിഞ്ഞത്. മുണ്ടക്കയം എസ് ഐ. ടി. ഡി മനോജ്, കാഞ്ഞിരപ്പള്ളി ഗ്രേഡ് എസ്.ഐ ജോർജ്ജുകുട്ടി, ഡ്രൈവർ ഷെഫീഖ്, സി.പി.ഓ അജിത്ത് എന്നിവർക്ക് അപകടത്തിൽ നിസ്സാര പരിക്കേറ്റു.

ചങ്ങനാശ്ശേരിയിൽ പോക്സോ കേസുകളുമായി ബന്ധപ്പെട്ട ക്ലാസ്സിൽ പങ്കെടുക്കുവാൻ പോവുകയായിരുന്നു പോലീസ് ഉദ്യോ​ഗസ്ഥർ . കനത്ത മഴയത്ത് വാഹനം റോഡിൽ നിന്ന് തെന്നി ഒരു വശത്തേക്ക് മറിയുകയായിരുന്നു. . കാലപ്പഴക്കം ചെന്ന ടയറുകൾ ഉപയോഗിച്ചത് മൂലമാണ് വാഹനം അപകടത്തിൽപെട്ടത് . വാഹനത്തിന്റെ രണ്ടു ടയറുകൾ തേഞ്ഞു തീർന്ന നിലയിലായിരുന്നു.

error: Content is protected !!