വെള്ളത്തിലിറങ്ങി പ്രതിഷേധം നടത്തി
പാറത്തോട്: പാറത്തോട്ടിലെ വെള്ളപ്പൊക്കത്തിനു കാരണമാകുന്ന അശാസ്ത്രീയ തടയണകൾ പൊളിക്കണമെന്നും മണൽവാരൽ നിരോധനം പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പാറത്തോട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വെള്ളത്തിലിറങ്ങി പ്രതിഷേധം നടത്തി. പാറത്തോട് ടൗണിൽ കെപിസിസി നിർവഹാകസമിതി അംഗം ടോമി കല്ലാനി പ്രതിഷേധം ഉദ്ഘാടനം ചെയ്തു. തുടർന്ന് ടൗണിൽ നടത്തിയ പ്രതിഷേധജാഥ ടൗൺ ചുറ്റി പബ്ലിക് ലൈബ്രറിയുടെ പുറകിൽ ചെക്ക് ഡാമിന്റെ സമീപത്തായി സമാപിച്ചു. തുടർന്ന് നാട്ടുകാരും യൂത്ത് കോൺഗ്രസ് പ്രവർത്തകരും സമീപവാസികളും ഡാമിലെ വെള്ളത്തിലിറങ്ങി പ്രതിഷേധിച്ചു.
യൂത്ത് കോൺഗ്രസ് പാറത്തോട് മണ്ഡലം ജനറൽ സെക്രട്ടറി അജീബ് പുത്തൻവീട്ടിൽ, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി നിബു ഷൗക്കത്ത്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സിറിൽ സൈമൺ, മണ്ഡലം വൈസ് പ്രസിഡന്റ് മുഹ്സിൻ നസീർ, ഹാജി പി.എം. തമ്പിക്കുട്ടി, അസീസ് കൊച്ചുവീട്ടിൽ, ജോയിച്ചൻ, വസന്ത് തേങ്ങുംമ്പള്ളി, അജി ജബ്ബാർ തുടങ്ങിയവർ പ്രസംഗിച്ചു.