ജവഹർലാൽ നെഹ്റു നാഷണൽ എക്സലൻസ് പുരസ്ക്കക്കാരം ശ്രീകാന്ത് പങ്ങപ്പാട്ടിന്
കാഞ്ഞിരപ്പള്ളി : 2021 ലെ ജവഹർലാൽ നെഹ്റു നാഷണൽ എക്സലൻസ് പുരസ്ക്കക്കാരം ശ്രീകാന്ത് പങ്ങപ്പാട്ടിന് ലഭിച്ചു. വീടുകളുടെ രൂപകല്പന – നിർമ്മാണ മേഖലയിലെ മികവും, കലാപ്രവർത്തനങ്ങളും പരിഗണിച്ചാണ് അംഗീകാരം.
നവംബർ 14 ന് തിരുവനന്തപുരം മസ്ക്കറ്റ് ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടക്കുന്ന ജവഹർലാൽ നെഹ്റുവിന്റെ 132 -ാം ജൻമ വാർഷികത്തോടനുബന്ധിച്ചുള്ള ചടങ്ങിൽ മന്ത്രി വി. ശിവൻ കുട്ടി അവാർഡ് കൈമാറും. അടൂർ പ്രകാശ് എംപി മുഖ്യപ്രഭാഷണം നടത്തും. മുൻ സ്പീക്കർ എം വിജയകുമാർ , ഐ എസ് ആർ ഒ മുൻ ചെയർമാൻ ഡോ.ജി മാധവൻ നായർ , കരകുളം കൃഷ്ണപിള്ള , കവി മുരുകൻ കാട്ടാകട എന്നിവർ പങ്കാളികളാകും .