സെന്റ് ആന്റണീസ് പബ്ലിക് സ്കൂളിൽ റവ. ഡോ. ആന്റണി നിരപ്പേൽ മെമ്മോറിയൽ ബ്ലോക്കിന്റെയും നവീകരിച്ച ഓഡിറ്റോറിയത്തിന്റെയും ഉദ്ഘാടനവും വെഞ്ചരിപ്പും

കാഞ്ഞിരപ്പള്ളി : ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്കൂളിൽ റവ. ഡോ. ആന്റണി നിരപ്പേൽ മെമ്മോറിയൽ ബ്ലോക്കിന്റെയും നവീകരിച്ച ഓഡിറ്റോറിയത്തിന്റെയും ഉദ്ഘാടനവും വെഞ്ചരിപ്പും കാഞ്ഞിരപ്പള്ളി രൂപതാദ്ധ്യക്ഷൻ മാർ ജോസ് പുളിക്കൽ നിർവ്വഹിച്ചു. സ്കൂളിന്റെ സ്ഥാപക മാനേജർ റവ. ഡോ. ആന്റണി നിരപ്പേലിനോടുള്ള ആദരസൂചകമായാണ് ബ്ലോക്കിന് റവ. ഡോ. ആന്റണി നിരപ്പേൽ മെമ്മോറിയൽ ബ്ലോക്ക് എന്ന് നാമകരണം ചെയ്തത്.
സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ മാനേജർ ഫാ. ഡാർവിൻ വാലുമണ്ണേൽ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഫാ. ജോഷി സെബാസ്റ്റ്യൻ സ്വാഗതവും വികാരി ജനറാൾ ഫാ. ബോബി മണ്ണംപ്ലാക്കൽ മുഖ്യപ്രഭാഷണവും നടത്തി. പി.റ്റി.എ. പ്രസിഡന്റ് ജോസ് ആന്റണി, ബ്രില്ല്യന്റ് സ്റ്റഡി സെന്റർ ഡയറക്ടർ സ്റ്റീഫൻ ജോസഫ് എന്നിവർ ആശംസകൾ അർപ്പിച്ചു. വൈസ് പ്രിൻസിപ്പൽ ഫാ. മനു കെ. മാത്യു കൃതജ്ഞതയും പറഞ്ഞു.
