വളവുകളിൽ റോഡിലേക്ക് വളർന്ന കാട്, ചീറിപാഞ്ഞ് വാഹനങ്ങൾ; അപകടം ഏതുസമയവും പ്രതീക്ഷിക്കാം!

പൊൻകുന്നം∙ കാട് വളർന്ന് റോഡിലെത്തി, കാൽനട യാത്ര റോഡിലൂടെ. വളവുകളിൽ റോഡിലേക്ക് വളർന്ന കാട് കാഴ്ച മറയ്ക്കുന്നതായി ഡ്രൈവർമാർ. കൊടും വളവുകൾ ഏറെയുള്ള ദേശീയപാത 183ലാണ് കാട് വളർന്ന് കാഴ്ച മറയ്ക്കുന്നത്. മണ്ഡല കാലം തുടങ്ങിയതോടെ റോഡിൽ വാഹനത്തിരക്കേറെയാണ്. തുടർച്ചയായുള്ള മഴയിൽ വേഗത്തിലാണ് കാടും പടർപ്പും വളർന്നു കയറുന്നത്. കാട് നടപ്പാത കയ്യേറിയതോടെ കാൽനട യാത്രക്കാരുടെ യാത്ര റോഡ് വഴിയാണ്.

കൊടുംവളവിൽ എതിരെ വരുന്ന വാഹനങ്ങൾ കാണാൻ കഴിയുന്നില്ലെന്ന് സ്ഥിരമായി ഓട്ടം പോകുന്ന ഡ്രൈവർമാർ പരാതി പറയുന്നു. മിക്കയിടത്തും നടപ്പാത ഇല്ലാത്ത അവസ്ഥയിലാണ്. കുത്തിറക്കവും കൊടുംവളവുമുള്ള പഴയ കെകെ റോഡ് മികച്ച നിലവാരത്തിൽ ടാറിങ് ചെയ്തതോടെ വാഹനങ്ങൾ ചീറിപ്പായുകയാണ്. കാലവർഷത്തിന് മുൻപ് ഒരു തവണ കാട് വെട്ടിത്തെളിച്ചിരുന്നു. കോട്ടയം – പൊൻകുന്നം റീടാറിങ് ആരംഭിക്കുന്ന സമയത്ത് അടുത്ത ഘട്ടം കാട് വെട്ട് നടത്തുമെന്ന് ദേശീയപാത വിഭാഗം അറിയിച്ചു.

error: Content is protected !!