ഇരുകൈകളിലും, കാലുകളിലും ആറുവിരലുകൾ വീതം.., പി വി വിനേഷ്‌മോന് ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്‌സിന്റെ അംഗീകാരം
എരുമേലി : ജന്മനാ ഇരുകൈകളിലും, കാലുകളിലും പൂർണമായും ഉപയോഗിക്കാവുന്ന തരത്തിലുള്ള ആറുവിരലുകൾ വീതം. ആകെ 24 വിരലുകൾ . ലോകമാസകലം നോക്കുമ്പോൾ, ഇത്തരത്തിലുള്ള ചിലരെ കണ്ടെത്തിട്ടുണ്ടെകിലും, ഇന്ത്യയിൽ ഇത്തരത്തിലുള്ള ശാരീരിക പ്രത്യേകതകൾ ഉള്ള ഒരേയൊരാൾ പൊൻകുന്നത്ത് വർക്ക് ഷോപ് നടത്തുന്ന, മുക്കൂട്ടുതറ മുട്ടപ്പള്ളി സ്വദേശി പാറകുഴിയിൽ പി വി വിനേഷ്‌മോനാണ്. ഞായറാഴ്ച മുക്കൂട്ടുതറയിൽ വച്ച് നടക്കുന്ന ചടങ്ങിൽ വച്ച്, ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്‌സ് സർട്ടിഫിക്കറ്റ് വിനേഷ്മോനു സമ്മാനിക്കും .
എല്ലാവിധ മാർഗ്ഗരേഖകളും പാലിച്ച് വൈദ്യശ്യാസ്ത്രപരമായ പരിശോധനകൾ നടത്തി സർട്ടിഫിക്കേഷൻ നടപടിക്രമങ്ങൾ പൂർത്തീകരിച്ചു ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്‌സ് ബ്യൂറോയിൽ സമർപ്പിച്ചു. റെകോർഡ്സ് അതോറിറ്റി പരിശോധനകൾക്കു ശേഷം നവംബർ മാസം പതിനൊന്നാം തിയതി ഇദ്ദേഹത്തിന്റെ പ്രത്യേകത റെക്കോർഡിൽ രേഖപെടുത്തിയാതായി അറിയിപ്പ് നൽകുകയുണ്ടായി.
ഞായറാഴ്ച രാവിലെ പത്തുമണിക്ക് മുക്കൂട്ടുതറ IBL അക്കാദമി ഹാളിൽ അക്കാദമി ചെയർമാൻ ഷിഹാൻ DR KJ ജോസഫിന്റെ അധ്യക്ഷതയിൽ എരുമേലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി തങ്കമ്മ ജോർജ്ജുകുട്ടി ഔപചാരികമായി ഉദഘാടനം നിർവഹിക്കുന്ന ചടങ്ങിൽവച്ച് DR ഗിന്നസ് മാടസ്വാമി റെക്കോർഡ് പ്രഖ്യാപിക്കുന്നതും, വെച്ചൂച്ചിറ SHO ശ്രീ ജെർളിൻ സ്കറിയ ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്‌സ് സർട്ടിഫിക്കറ്റ് വിനേഷ്മോനു സമ്മാനിക്കുന്നതുമാണ്.
ചടങ്ങിനോടനുബന്ധിച്ചു IBL അക്കാദമിയിലെ ആറ് അംഗങ്ങൾ – മാക്സിമം ടൈം സ്ട്രെച്ചിങ്, ഒരു മിനിട്ടു മൗണ്ടൻ ക്ലൈമ്പിങ് , മാക്സിമം കിക്‌സ് ഇൻ വൺ മിനിറ്റ് ,മാക്സിമം കിക്‌സ് ഇൻ തേർട്ടീ സെക്കൻഡ്‌സ് , മാക്സിമം പഞ്ചസ് ഇൻ വൺ മിനിറ്റ് , മാക്സിമം പഞ്ചസ് ഇൻ തേർട്ടീ സെക്കൻഡ്‌സ് എന്നീ വിഭാഗങ്ങളിൽ വിശിഷ്ടാഥികളുടെയും ജഡ്ജസിന്റെയും സാന്നിധ്യത്തിൽ റെക്കോർഡ് അറ്റംപ്റ്റ് നടത്തുന്നു.