ലീലാമ്മയുടെ മരണം: പ്രാഥമിക റിപ്പോർട്ടിൽ ദുരൂഹതയില്ലെന്ന് സിഐ

ഇളംകാട് ∙ ശരീരത്തിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ ഇളംകാട് ടോപ്പ് പാലത്തിങ്കൽ പരേതനായ വർക്കിയുടെ ഭാര്യ ലീലാമ്മ (65) യുടെ മൃതദേഹം പോസ്റ്റ് മോർട്ടം നടത്തിയ ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി. ബുധൻ രാവിലെ ലീലാമ്മയെ കാണാതായതായി മകൻ ബിപിൻ നാട്ടുകാരെ അറിയിക്കുകയും. തുടർന്ന് നടത്തിയ തിരച്ചിലിൽ വീടിനു സമീപത്തെ ആറ്റിലെ കുഴിയിൽ മൃതദേഹം കണ്ടെത്തുകയും ചെയ്തു.

ശരീരത്തിൽ പൊള്ളലേറ്റ പാടുകൾ കണ്ടതോടെ ദുരൂഹത ഉള്ളതിനാൽ ശാസ്ത്രീയ തെളിവുകൾ എല്ലാം ശേഖരിച്ചിരുന്നു. എന്നാൽ പോസ്റ്റ്‌ മോർട്ടം നടത്തി പ്രാഥമിക റിപ്പോർട്ടിൽ ദുരൂഹതകൾ ഒന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല എന്ന് സിഐ. എ.ഷൈൻ കുമാർ പറഞ്ഞു. ഇളയ മകൻ ബിപിനും ലീലാമ്മയും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്. വീടിനു സമീപത്ത് നിന്ന് ആറ്റിലേക്ക് ഇറങ്ങാൻ മുൻപ് വഴി ഉണ്ടായിരുന്നെങ്കിലും പ്രളയത്തിൽ അത് നശിച്ചിരുന്നു. അതുകൊണ്ടു തന്നെ എങ്ങനെ ആറ്റിൽ എത്തി എന്നും ലീലാമ്മയുടെ ശരീരത്തിൽ പൊള്ളലേറ്റത് എങ്ങനെയാണ് എന്നതും ഇനിയും വ്യക്തമായിട്ടില്ല.

error: Content is protected !!