കാഞ്ഞിരപ്പള്ളിയിൽ ആധുനിക സൗകര്യങ്ങളോടെ നവീകരിച്ച ജനതാ സൂപ്പർ മാർക്കറ്റ് പ്രവര്‍ത്തനം ആരംഭിച്ചു; സഹകരണ ബാങ്ക് പ്രസിഡന്റായി 40 വര്‍ഷം പൂര്‍ത്തിയാക്കിയ കെ. ജോര്‍ജ് വര്‍ഗീസ് പൊട്ടംകുളത്തെ ആദരിച്ചു.

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി സർവീസ് സഹകരണ ബാങ്കിന്റെ വ്യാപാര വിഭാഗമായ ജനതാ ഡിപ്പാര്‍ട്ട്‌മെന്റ് സ്‌റ്റോർ ആധുനിക രീതിയില്‍ നവീകരിച്ച് ജനതാ സൂപ്പര്‍ മാര്‍ക്കറ്റ് എന്ന പേരില്‍, പുതുമയാർന്ന ഏറെ സൗകര്യങ്ങളോടെ പ്രവർത്തനം ആരംഭിച്ചു. സഹകരണ വകുപ്പ് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു. ബാങ്കിന്റെ ഭരണസമിതി അംഗമായി 50 വർഷവും, സഹകരണ ബാങ്ക് പ്രസിഡന്റായി 40 വർഷവും പൂർത്തിയാക്കുന്ന കെ. ജോര്‍ജ് വര്‍ഗീസ് പൊട്ടംകുളത്തിനെ ( വക്കച്ചായി ) കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി ആദരിച്ചു.

ജില്ലയില്‍ ഒന്നാമത് നില്‍ക്കുന്ന ബാങ്കുകളിലൊന്നാണ് കാഞ്ഞിരപ്പള്ളി സര്‍വ്വീസ് സഹകരണ ബാങ്ക്. ബാങ്കിനെ ഉയര്‍ച്ചയിലേക്ക് നയിക്കുന്ന ഭരണസമിതിയേയും ബാങ്ക് ജീവനക്കാരെയും അഭിനന്ദിക്കുന്നതായും മന്ത്രി പറഞ്ഞു.

ജനതാ ഹരിതം പച്ചക്കറി സ്റ്റാൾ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് എം.എൽ.എയും ഇന്ത്യൻ ബേക്കേഴ്സ് സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ .എയും ജനതാ ഫിഷ് മാര്‍ട്ട് പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ . തങ്കപ്പനും ജനതാ മെഡിക്കല്‍സ് സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ എൻ . അജിത്കുമാറും ഉദ്ഘാടനം ചെയ്തു.

ബാങ്ക് പ്രസിഡന്റ് കെ. ജോര്‍ജ് വര്‍ഗീസ് പൊട്ടംകുളം അധ്യക്ഷത വഹിച്ചു. കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ അനുഗ്രഹപ്രഭാഷണം നടത്തി. ഭരണസമിതി അംഗമായി 50 വര്‍ഷവും സഹകരണ ബാങ്ക് പ്രസിഡന്റായി 40 വര്‍ഷം പൂര്‍ത്തിയാക്കുന്ന കെ. ജോര്‍ജ് വര്‍ഗീസ് പൊട്ടംകുളത്തിനെ കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ. മാണി ആദരിച്ചു.
കാഞ്ഞിരപ്പള്ളി സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ പി. സതീശ് ചന്ദ്രന്‍നായര്‍, ജില്ലാ പഞ്ചായത്തംഗം ജെസി ഷാജന്‍, ബ്ലോക്ക് പഞ്ചായത്തംഗം ജോളി മടുക്കക്കുഴി, സെക്രട്ടറി ഷൈജു ഫ്രാന്‍സിസ് കുളക്കുടി, മധുര മീനാക്ഷി ക്ഷേത്രം പ്രസിഡന്റ് പി. ജീരാജ്, വാര്‍ഡംഗം ബിജു പത്യാല, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ബെന്നിച്ചന്‍ കുട്ടന്‍ ചിറയില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

error: Content is protected !!