KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ശബരിമല തീര്‍ത്ഥാടകർക്ക് ഏർപ്പെടുത്തിയ അനാവശ്യ നിയന്ത്രണങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധ മാർച്ച്‌ നടത്തി.

എരുമേലി : ശബരിമല തീര്‍ത്ഥാടനത്തിന്റെ ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് എരുമേലിയില്‍ പ്രതിഷേധമാര്‍ച്ചും, ധര്‍ണയും. കാനനപാത തുറക്കുക, പമ്പാ സ്‌നാനം അനുവദിക്കുക, നിലയ്ക്കലിലും പരിസരത്തും പാര്‍ക്കിംഗ് ഫീസ് ഒഴിവാക്കുക, എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ശബരിമല സംരക്ഷണ സമിതി പ്രതിഷേധം സംഘടിപ്പിച്ചത്.

കൊച്ചമ്പലത്തില്‍നിന്നും എരുമേലി ദേവസ്വം ഓഫീസിലേക്ക് ആരംഭിച്ച പ്രതിഷേധ മാര്‍ച്ച് വലിയമ്പല കവാടത്തില്‍ പോലീസ് തടഞ്ഞു. തുടര്‍ന്ന് നടന്ന പ്രതിഷേധയോഗം സന്യാസി സഭ മാര്‍ഗ്ഗദര്‍ശ്ശക് മണ്ഡല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സ്വാമി സത്സ്വരൂപനന്ദ സരസ്വതി ഉദ്ഘാടനം ചെയ്തു.

error: Content is protected !!