സിപിഐ എം കാഞ്ഞിരപ്പള്ളി ഏരിയാ സമ്മേളനം സമാപിച്ചു.
മുണ്ടക്കയം : മലയോരമണ്ണിനെ ചുവപ്പിച്ച സിപിഐ എം കാഞ്ഞിരപ്പള്ളി ഏരിയ സമ്മേളനം സമാപിച്ചു. ഹൈറേഞ്ചിന്റെ കവാടമായ മുണ്ടക്കയത്തെ പി ഐ ഷുക്കൂർ നഗറി(മുണ്ടക്കയം സിഎസ്ഐ ഹാൾ)ൽ നടന്ന സമ്മളനത്തിൽ ഏറെ ആവേശത്തോടയാണ് പ്രവർത്തകർ പങ്കെടുത്തത് .
ഒക്ടോബർ 16 നുണ്ടായ പ്രകൃതിക്ഷോഭത്തിൽ സർവ്വതും നഷ്ടപ്പെട്ട കാഞ്ഞിരപ്പള്ളി താലൂക്കിലെ കൂട്ടിക്കൽ , മുണ്ടക്കയം, കാഞ്ഞിരപള്ളി, എരുമേലി, പാറത്തോട് പഞ്ചായത്തുകളിലെ ദുരിത ബാധിതരെ സഹായിക്കുവാൻ അടിയന്തിര നടപടി വേണമെന്ന് സി പി ഐ എം കാഞ്ഞിരപ്പള്ളി ഏരിയാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു..
സംസ്ഥാന സർക്കാർ വീടും സ്ഥലവും നഷ്ടപ്പെട്ടവർക് പത്തു ലക്ഷം രുപയും വീടുമാത്രം നഷ്ടപ്പെട്ടവർക് നാലു ലക്ഷം രൂപയും നൽകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുണ്ട്. മരണപ്പെട്ട മുഴുവനാളുകളുടേയും ആശ്രിതർക്ക് അഞ്ചു ലക്ഷം രുപ വീതം വിതരണം ചെയ്തു കഴിഞ്ഞു. വളർത്തു മൃഗങ്ങളും മറ്റ് ജീവനോപാധികളും നഷ്ടപ്പെട്ടവർക്ക് ധനസഹായവും നൽകിയ സംസ്ഥാന സർക്കാരിനെ സമ്മേളനം അഭിനന്ദിച്ചു.
ഭവനരഹിതരായ 32 പേർക് വീട്ടു നിർമ്മിക്കുവാൻ സി പി ഐ എം ജില്ലാ കമ്മിറ്റി തീരുമാനിച്ചു കഴിഞ്ഞു. ഈ വീടുകൾ വെയ്ക്കുന്നതിന് സി പി ഐ എം കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റി സ്ഥലം വാങ്ങി നൽകുവാനും തീരുമാനിച്ചിട്ടുണ്ട്.
സഹകരണ മേഖലയെ നിയന്ത്രിക്കുവാനുള്ള കേന്ദ്ര സർക്കാർ നടപടി പിൻവലിക്കുക, കാഞ്ഞിരപ്പള്ളിയിൽ റബ്ബർ പാർക്ക് സ്ഥാപിക്കുക, കാഞ്ഞിരപ്പള്ളി താലൂക്കിലെ ഹിൽമെൻ സെറ്റിൽ മെൻറ്റിലെ മുഴുവനാളുകളുകൾക്കും ഉപാധിരഹിത പട്ടയം നൽകുക, കിഴക്കൻ മേഖലയിൽ കൃഷിക്കാരെയും ഇവരുടെ കൃഷിയേയും സംരക്ഷിക്കുവാൻ അടിയന്തിര നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യ പ്പെട്ടു.
ഉച്ചയ്ക്കു ശേഷം ഏരിയാ സെക്രട്ടറി കെ രാജേഷ് ചർച്ചയ്ക്ക് മറുപടി നൽക്കി. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ ജെ തോമസ്, ജില്ലാ സെക്രട്ടറി എ വി റസൽ, ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ പ്രഫ. എം ടി ജോസഫ് , അഡ്വ: കെ സുരേഷ് കുറുപ്പ്, കെ എം രാധാകൃഷ്ണൻ എന്നിവർ സമ്മേ ളനത്തെ അഭിവാദ്യം ചെയ്തു. പ്രമേയ കമ്മിറ്റി കൺവീനർ കെ സി ജോർജുകുട്ടി പ്രമേയങ്ങൾ അവതരിപ്പിച്ചു. ക്രഡൻഷ്യൽ റിപ്പോർട്ട് കൺവീനർ വി എൻ രാജേഷ് അവതരിപ്പിച്ചു.
ജില്ലാ സമ്മേളന പ്രതിനിധികളായി 19 പേരെയും ഏരിയാ കമ്മിറ്റിയിലേക്ക് 21 പേരെയും തെര ഞ്ഞെടുത്തു. ഏരിയാ സെക്രട്ടറിയായി കെ രാജേഷിനെ തെരഞ്ഞെടുത്തു.