പുണ്യം പൂങ്കാവനം പ്രവർത്തകർക്ക് എംഎൽഎ. ഉപഹാരങ്ങൾ നൽകി

എരുമേലി : ശബരിമല തീർത്ഥാടനം വൃത്തിയും ശുദ്ധിയുമാക്കുന്നതിലെ പരിശ്രമമാണ് പുണ്യം പൂങ്കാവനം പദ്ധതിയെന്ന് പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ. വെള്ളിയാഴ്ച എരുമേലിയിലെ പുണ്യം പൂങ്കാവനം പദ്ധതിയുടെ പ്രവർത്തകർക്ക് എംഎൽഎ സർവീസ് ആർമിയുടെ ഉപഹാരങ്ങൾ നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം.

യോഗത്തിൽ ഡെപ്യൂട്ടി തഹസിൽദാർ എ വി അമ്പിളി അധ്യക്ഷത വഹിച്ചു. എരുമേലി പോലിസ് സബ് ഇൻസ്‌പെക്ടർ എം എസ് അനീഷ്, അസി. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ശരത്, ഹെൽത്ത്‌ ഇൻസ്‌പെക്ടർ എം കെ ശശി, എക്സൈസ് ഓഫിസർ പി ആർ പ്രസാദ്, ഫയർ സ്റ്റേഷൻ ഓഫിസർ വി എസ് രജിത് കുമാർ, അസി. ഓഫിസർ എം ജിജി, എംഎൽഎ സർവീസ് ആർമി കോർഡിനേറ്റർ അജു മലയിൽ, പുണ്യം പൂങ്കാവനം കോർഡിനേറ്റർമാരായ റിട്ട. അസി. കമാൻഡർ അശോക് കുമാർ, റിട്ട. എസ് ഐ. എം എസ് ഷിബു, പോലിസ് ഉദ്യോഗസ്ഥരായ എഎസ്ഐ സുജിത്ത്, സിപിഒ മാരായ വിനോദ് , നവാസ്, ജയലാൽ, വിശാൽ, ദീലിപ്, അജേഷ്, വോളന്റിയർമാരായ നിജിൽ , വിഷ്ണു രാജൻ ,വിനോദ് എന്നിവർ സംസാരിച്ചു..

error: Content is protected !!