KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

സിപിഐഎം നേതാവിനെ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് വിവിധ പ്രദേശങ്ങളിൽ പ്രകടനങ്ങളും യോഗങ്ങളും നടന്നു.


കാഞ്ഞിരപ്പള്ളി : സിപിഐഎം നേതാവിനെ വെട്ടി കൊലപ്പെടുത്തിയ ആർഎസ്എസ് നടപടിയിൽ പ്രതിഷേധിച്ച് കാഞ്ഞിരപ്പള്ളി ഏരിയയിലെ വിവിധ കേന്ദ്രങ്ങളിൽ സിപിഐഎം നേതൃത്വത്തിൽ പ്രകടനങ്ങളും യോഗങ്ങളും നടന്നു.

കാത്തിരപ്പള്ളിയിൽ നടന്ന പ്രതിഷേധയോഗം ജില്ലാ കമ്മിറ്റിയംഗം വി. പി. ഇസ്മായിൽ ഉദ്‌ഘാടനം ചെയ്തു. പി. കെ. നസീർ , ബി ആർ അൻഷാദ്, എം. എ. റിബിൻഷാ, ടി കെ ജയൻ ,കെ എസ് ഷാനവാസ്, ബിപിൻ എന്നിവർ സംസാരിച്ചു.
പാറത്തോട്ടിലെ പ്രതിഷേധയോഗം ലോക്കൽ സെക്രട്ടറി പി കെ ബാലനും കാഞ്ഞിരപ്പള്ളി സൗത്തിൽ അജി കാലായും കാഞ്ഞിരപ്പള്ളി വെസ്റ്റിൽ ഗോപീകൃഷ്ണനും മുണ്ടക്കയത്ത് എം ജി രാജവും മുണ്ടക്കയം സൗത്തിൽ റെജീനാ റഫീക്കും കൂട്ടിക്കലിൽ എം എസ് മണിയനും എരുമേലിയിൽ വി ഐ അജിയും മുക്കുട്ടുതറയിൽ ഗിരീഷ് കുമാറും ഉദ്‌ഘാടനം ചെയ്തു.

error: Content is protected !!