KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ലോക ഭിന്നശേഷി ദിനത്തിൽ കാഞ്ഞിരപ്പള്ളിയിൽ ഭിന്നശേഷിക്കാർക്ക് വേണ്ടി സമഗ്ര ചികിത്സാകേന്ദ്രത്തിന് തുടക്കം കുറിക്കുന്നു .

കാഞ്ഞിരപ്പള്ളി : ഭിന്നശേഷിക്കാരായ കുട്ടികളെ നേരത്തെ തന്നെ തിരിച്ചറിഞ്ഞു , അവർക്ക് ആവശ്യമായ ചികിത്സകൾ യഥാവിധി നൽകിയാൽ, അവരെ സമൂഹത്തിന്റെ മുഖ്യസാധാരയിലേക്ക് എത്തിക്കുവാൻ കഴിയും എന്നിരിക്കെ, അതേപ്പറ്റിയുള്ള അറിവുകൾ ഇല്ലാതിരിക്കുക മൂലവും, , ശരിയായ ചികിത്സ കേന്ദ്രങ്ങളുടെ അഭാവവം മൂലവും, നിരവധി ജന്മങ്ങളാണ് പാഴായി പോകുന്നത്. അത്തരം പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമാണ് കാഞ്ഞിരപ്പള്ളിയിൽ തുടക്കം കുറിക്കുന്ന RCDD – Regional Center For Developmental Disabilities എന്ന സ്ഥാപനം.

ഭിന്നശേഷിക്കാരുടെ അവസ്ഥനിർണ്ണയം, നേരത്തേയുള്ള ഇടപെടൽ, ചികിത്സ, സഹായ ഉപകരണങ്ങളിലൂടെ പ്രത്യേക ചികിത്സയും പരിശീലനവും, വിദ്യാഭ്യാസം, സാമൂഹിക ഉൾച്ചേരൽ, സ്വയം സംരക്ഷണം, സാമൂഹിക അവബോധം, ഭിന്നശേഷി സൗഹൃദ അന്തരീക്ഷം രൂപപ്പെടുത്തൽ എന്നിവയിലൂടെ ഭിന്നശേഷിക്കാരായ കുട്ടികളെ സ്വയം പര്യാപ്തരാക്കുവാൻ അത്യാധുനിക സൗകര്യങ്ങളുടെ സഹായത്തോടെ ഈ സെന്റർ ലക്ഷ്യമിടുന്നു. ഒപ്പം സ്വന്തം വീടുകളിൽ ഭിന്നശേഷിക്കാരായ കുട്ടികളെ പരിശീലിപ്പിക്കുന്നതിനായി മാതാപിതാക്കൾക്ക് വേണ്ടി ഹോം തെറാപ്പി റിസർച്ച് യൂണിറ്റും ഇവിടെ ആരംഭിക്കുന്നു…

കാഞ്ഞിരപ്പള്ളി എംഎൽഎയും, ചീഫ് വിപ്പുമായ ഡോ എൻ ജയരാജ് ചെയർമാനും, സിപിഐ എം കാഞ്ഞിരപ്പള്ളി ഏരിയ സെക്രട്ടറി കെ രാജേഷ് ജനറൽ സെക്രട്ടറിയും, പാറത്തോട് ഗ്രേസി മെമ്മോറിയൽ ഹൈസ്‌കൂൾ ഹെഡ്മിസ്ട്രസ് ലിറ്റി സി. തോമസ് ട്രഷററുമായി രൂപീകരിച്ച കേരള ചൈൽഡ് ഡെവലപ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളി മണ്ണാറക്കത്ത് പാങ്ങപ്പാട്ട് പൈതൃക ഭവനത്തിലാണ് RCDD – Regional Center For Developmental Disabilities എന്ന സ്ഥാപനം ആരംഭിച്ചിരിക്കുന്നത്.

കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളുടെ മലയോര മേഖല കേന്ദ്രീകരിച്ച് ഭിന്നശേഷി വിഭാഗങ്ങള്‍ക്ക് സമഗ്രവും വൈദഗ്ധ്യവുമുള്ള ചികിത്സാകേന്ദ്രമില്ലെന്ന പരിമിതിക്ക് ഭിന്നശേഷി ദിനത്തില്‍ പരിഹാരമാകുന്നു.
കുട്ടികളുടെ ജനനവും വളര്‍ച്ചയും ഉള്‍പ്പെടുന്ന ഘട്ടത്തില്‍ ചിലര്‍ക്കെങ്കിലും സംഭവിക്കുന്ന വൈകല്യങ്ങള്‍ ആരംഭ ഘട്ടത്തില്‍ പരിഹരിക്കുവാന്‍ കഴിയാത്തതുകൊണ്ട് പ്രതിസന്ധിയിലാകുന്ന നിരവധി കുടുംബങ്ങളുണ്ട്. ഓട്ടിസം സ്‌പെക്ര്ടം ഡിസോര്‍ഡേഴ്‌സ്, സംസാര തടസം (വിക്ക്), സംസാരഭാഷാ പ്രശ്‌നങ്ങള്‍, ബുദ്ധിമാന്ദ്യം, കേള്‍വിക്കുറവ് തുടങ്ങി ജനിതക വൈകല്യങ്ങള്‍, ചലന വിനിമയ വൈകല്യങ്ങള്‍, ബുദ്ധി വളര്‍ച്ചാ വൈകല്യങ്ങള്‍ എന്നിവ ചികിത്സിച്ച് ഭേദമാക്കുന്നതിനും വൈകല്യങ്ങളുടെ തീവ്രത കുറയ്ക്കുന്നതിനും ഉപകരിക്കുന്ന വിധത്തിലാണ് ചികിത്സാ കേന്ദ്രത്തിന് തുടക്കമിട്ടത്.

ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് ചെയര്‍മാനും സി.പി.എം കാഞ്ഞിരപ്പള്ളി ഏരിയ സെക്രട്ടറി കെ. രാജേഷ് ജനറല്‍ സെക്രട്ടറിയും പാറത്തോട് ഗ്രേസി മെമ്മോറിയല്‍ ഹൈസ്‌കൂള്‍ ഹെഡ്മിസ്ട്രസ് ലെറ്റി സി. തോമസ് ട്രഷററുമായി രൂപീകരിച്ച കേരള ചൈല്‍ഡ് ഡവലപ്‌മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കാഞ്ഞിരപ്പള്ളി മണ്ണാറക്കയത്ത് പങ്ങപ്പാട്ട് പൈതൃക ഭവനത്തിലാണ് റീജണല്‍ സെന്റര്‍ ഫോര്‍ ഡവലപ്‌മെന്റല്‍ ഡിസ്എബിലിറ്റീസ് (ആര്‍.സി.ഡി.ഡി) എന്ന സ്ഥാപനം ആരംഭിച്ചത്.

എല്ലാ മാസവും രണ്ടുതവണ കേരളത്തിലെ പ്രശസ്ത റിഹാബിലിറ്റേഷന്‍ സ്‌പെഷലിസ്റ്റും മലപ്പുറം കോട്ടക്കല്‍ ആയുര്‍വേദ കോളജിലെ റിഹാബിലിറ്റേഷന്‍ വിഭാഗത്തിന്റെ ചീഫ് കണ്‍സള്‍ട്ടന്റുമായ ആര്‍.ജെ. ധനേഷ്‌കുമാറിന്റെ കണ്‍സള്‍ട്ടിംഗ് ഉണ്ടാകും. തുടര്‍ന്ന് കുട്ടികള്‍ക്ക് വിദഗ്ധ പരിശോധന നടത്തി അവരുടെ യഥാര്‍ത്ഥ പ്രശ്‌നം കണ്ടെത്തും. തുടര്‍ന്ന് ഓരോ കുട്ടിക്കും ആവശ്യമായ തെറാപ്പി സെഷനുകള്‍ നിശ്ചയിക്കും.

വിവിധ മേഖലയില്‍ വൈദഗ്ധ്യമുള്ള സ്പീച്ച് പതോളജിസ്റ്റ്, സൈക്കോളജിസ്റ്റ്, ഫിസിയോ തെറാപ്പിസ്റ്റ്, സെന്‍സറി ഇന്റഗ്രേഷന്‍ തെറാപ്പിസ്റ്റ്, ഓഡിയോളജിസ്റ്റ്, സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍ എന്നിവരുടെ നേതൃത്വത്തില്‍ വൈകല്യ നിര്‍ണയ പരിശോധനകള്‍, ബുദ്ധിശക്തി പരിശോധന, പഠന വൈകല്യ പരിശോധനകള്‍, സംസാരഭാഷ പരിശോധനകള്‍, സ്പീച്ച് തെറാപ്പി, ബിഹേവിയര്‍ തെറാപ്പി, ഫിസിയോ തെറാപ്പി, സെന്‍സറി ഇന്റഗ്രേഷന്‍ തെറാപ്പി, എഡ്യൂക്കേഷന്‍ തെറാപ്പി, സ്‌പെഷ്യല്‍ എഡ്യൂക്കേഷന്‍, പരിഹാര ബോധന കൗണ്‍സിലിംഗ് മുതലായ സേവനങ്ങള്‍ എല്ലാ ദിവസവും രാവിലെ 8.30 മുതല്‍ അഞ്ചു വരെ സാധാരണക്കാര്‍ക്ക് പ്രാപ്യമായ ചെലവില്‍ ലഭ്യമാണ്.

വിവിധ തെറാപ്പി ചികിത്സകള്‍ നടക്കുന്നതോടൊപ്പം സ്വന്തം വീടുകളില്‍ കുട്ടികളെ പരിശീലിപ്പിക്കുന്നതിന് അമ്മമാരെയും കുടുംബാംഗങ്ങളെയും ശാക്തീകരിക്കുന്നതിന് മലപ്പുറം മഞ്ചേരി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഹോം തെറാപ്പി ട്രസ്റ്റിന്റെ സഹായത്തോടെ ഹോം തെറാപ്പി റിസര്‍ച്ച് യൂണിറ്റ് ഇവിടെ ആരംഭിക്കും. ഡിസംബര്‍ എട്ടിന് സൗജന്യ മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിക്കും.

പത്രസമ്മേളനത്തില്‍ ആര്‍.സി.ഡി.ഡി ചെയര്‍മാന്‍ ഡോ. എന്‍. ജയരാജ് എംഎല്‍എ, വൈസ് ചെയര്‍മാന്‍ പി. ഹരികുമാര്‍ പെരളിയില്‍ഇല്ലം, ട്രഷറര്‍ ലെറ്റി സി. തോമസ്, ഡയറക്ടര്‍മാരായ ഷെമീം അഹമ്മദ്, എസ്.വി. സുബിന്‍ കുന്നന്താനം, അഡ്മിനിസ്‌ട്രേറ്റീവ് കോ-ഓര്‍ഡിനേറ്റര്‍ ജിദേഷ് ശേഖര്‍ കുളത്തൂര്‍മൂഴി, അ!ഷ്‌നകമാല്‍ (സൈക്കോളജിസ്റ്റ് ആന്‍ഡ് റിഹാബിലിറ്റേഷന്‍ ഓഫീസര്‍), അബ്‌നമോള്‍ സണ്ണി (സ്പീച്ച് ലാഗ്വേംജ് പതോളജിസ്റ്റ്), വീണ കെ.എസ്. (സൈക്കോളജിസ്റ്റ്), ആഷിഖ ഫര്‍സാനാ (സ്‌പെഷല്‍ എഡ്യൂക്കേറ്റര്‍), വിജിത പി.വി. എന്നിവര്‍ പങ്കെടുത്തു.
വിശദ വിവരങ്ങള്‍ക്ക് ഫോണ്‍ 8281623347, 9605605363.

error: Content is protected !!