പൊൻകുന്നത്ത് സ്കൂട്ടറിൽ ലോറിയിടിച്ച് അരവിന്ദ ആശുപത്രിയിലെ നേഴ്സ് ദാരുണമായി മരിച്ചു
പൊൻകുന്നം : പൊൻകുന്നം കെവിഎംഎസ് ജംഗ്ഷനിൽ രാവിലെ 8 മണിയോടെ ഉണ്ടായ വാഹനപകടത്തിൻ അരവിന്ദാ ആശുപത്രിയിലെ നേഴ്സ് ദാരുണമായി മരണപെട്ടു . പള്ളിയ്ക്കത്തോട് കൂരോപ്പട മാടപ്പാട്ട് സ്വദേശിനി കൃഷ്ണവിലാസത്തിൽ പി.ജി അമ്പിളി (43) യാണ് മരിച്ചത് .
രാവിലെ ആശുപത്രിയിൽ ഡ്യൂട്ടിക്ക് ജോയിൻ ചെയ്യുവായി വീട്ടിൽ നിന്നും ആക്റ്റീവ സ്കൂട്ടറിൽ എത്തിയ അമ്പിളി, കെവിഎംഎസ് ജംഗ്ഷനിൽ ആശുപത്രിയിലേക്ക് തിരിയുവാൻ ശ്രമിച്ചപ്പോൾ, പിറകിൽ നിന്നെത്തിയ ലോറി ഇടിക്കുകയായിരുന്നു. അമ്പിളിയുടെയും ശരീരത്തിൽ കൂടി കയറിയിറങ്ങിയ ലോറിയുടെ അടിയിൽപെട്ട് ദാരുണമായാണ് മരണപ്പെട്ടത്.