എരുമേലി പഞ്ചായത്ത് മെമ്പർ മറിയാമ്മ സണ്ണിക്ക് മനുഷ്യാവകാശ കമ്മീഷൻ അവാർഡ്.

എരുമേലി: ജീവകാരുണ്യ പ്രവർത്തനങ്ങളിലും, പൊതുപ്രവർത്തനങ്ങളിലും മികച്ച സംഭാവനകൾ നൽകി നാടിനു മാതൃകയായ എരുമേലി പഞ്ചായത്ത് മെമ്പർ മറിയാമ്മ സണ്ണിയെ അർഹതപ്പെട്ട അംഗീകാരം തേടിയെത്തി. എരുമേലി പഞ്ചായത്തിൽ വാർഡംഗമെന്ന നിലയിലും, ഒരു പൊതുപ്രവർത്തകയെന്ന നിലയിലും മാതൃകപരമായ മനുഷ്യാവകാശ പ്രവർത്തനം കാഴ്ചവച്ച എരുമേലി ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡ് അംഗം മറിയാമ്മ സണ്ണിക്ക് ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ അവാർഡ് ലഭിച്ചു.

ഡിസംബർ 10 ദേശീയ മനുഷ്യാവകാശ ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായാണ് ചൊവ്വാഴ്ച കോട്ടയത്ത് വച്ച് നടന്ന ചടങ്ങിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് ആൻറണി ഡൊമനിക് മൊമെന്റോ നൽകി ആദരിച്ചത്. വാർഡിൽ പ്രളയകാലത്തും, കോവിഡ് കാലത്തും മികച്ച പ്രവർത്തനം കാഴ്ചവെച്ചതിനുള്ള അംഗീകാരമാണ് ലഭിച്ചത്.മനുഷ്യാവകാശ കമ്മീഷൻ സ്ഥാപക ചെയർമാൻ ഡോക്ടർ പി സി അച്ചൻകുഞ്ഞ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

തന്റെ കർമ്മ മണ്ഡലത്തിൽ കൂടുതൽ ഊർജസ്വലതയോടെ തുടർന്നും പ്രവർത്തിക്കുവാൻ ഈ അവാർഡ് പ്രചോദനം ആകുമെന്ന് മറിയാമ്മ സണ്ണി പറഞ്ഞു.

error: Content is protected !!