ഓശാന സൊസൈറ്റിയുടെ പേരില്‍ വിദേശ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ സ്ഥലവും കെട്ടിടവും മറിച്ചു വിറ്റ കേസില്‍ എഴുത്തുകാരന്‍ സക്കറിയ അടക്കം നാലുപേര്‍ക്കെതിരെ സിബിഐ കുറ്റപത്രം
ഓശാന സൊസൈറ്റിയുടെ പേരില്‍ വിദേശ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ സ്ഥലവും കെട്ടിടവും മറിച്ചു വിറ്റ കേസില്‍ എഴുത്തുകാരന്‍ സക്കറിയ അടക്കം നാലുപേര്‍ക്കെതിരെ സിബിഐ കുറ്റപത്രം ! ഹോളണ്ട് ആസ്ഥാനമായ സംഘടനയില്‍ നിന്നും പണം വാങ്ങിയത് തെരുവുകുട്ടികളുടെ പുനരധിവാസത്തിനും വിദ്യാഭ്യാസത്തിനും സൗകര്യമൊരുക്കാന്‍. മുളന്തുരുത്തിയില്‍ വാങ്ങിയ നാലേക്കര്‍ സ്ഥലം വിറ്റത് നിയമവിരുദ്ധമായി ! ഗുഡ് സമരിറ്റന്‍ പ്രോജക്റ്റ് ഇന്ത്യ, കാതലിക് റിഫര്‍മേഷന്‍ ലിറ്ററേച്ചര്‍ സൊസൈറ്റി എന്നീ സന്നദ്ധ സംഘടനകളുടെ ഭാരവാഹികളായിരുന്ന പ്രതികള്‍ നടത്തിയത് ഗുരുതരമായ തെറ്റെന്ന് സിബിഐ. സ്ഥലം വില്‍ക്കാന്‍ ഉപദേശം നല്‍കിയവരെ കൂടി പ്രതിയാക്കണമെന്ന് ആവശ്യം
തിരുവനന്തപുരം: വിദേശഫണ്ട് തട്ടിപ്പ് കേസില്‍ എഴുത്തുകാരന്‍ സക്കറിയ അടക്കം നാലുപേര്‍ക്കെതിരെ സിബിഐ കുറ്റപത്രം. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്. സക്കറിയ അടക്കമുള്ളവര്‍ ഭാരവാഹികളായിരുന്ന രണ്ടു സന്നദ്ധ സംഘടനകളുടെ പേരില്‍ തട്ടിപ്പു നടത്തിയെന്ന പരാതിയിലാണ് സിബിഐ കുറ്റപത്രം നല്‍കിയത്.
കോട്ടയത്തും തിരുവവന്തപുരത്തുമായി രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഗുഡ് സമരിറ്റന്‍ പ്രോജക്റ്റ് ഇന്ത്യ, കാതലിക് റിഫര്‍മേഷന്‍ ലിറ്ററേച്ചര്‍ സൊസൈറ്റി എന്നീ സംഘടനകള്‍ക്ക് വിദേശത്തുനിന്നും കിട്ടിയ പണം ഉപയോഗിച്ച് വാങ്ങിയ സ്ഥലവും കെട്ടിടവും സ്വകാര്യ വ്യക്തിക്ക് മറിച്ചു നല്‍കിയതാണ് കേസ്.
ഹോളണ്ട് ആസ്ഥാനമായ ഡബ്ലൂ ആന്‍ഡ് ഡി (വേഡ് ആന്‍ഡ് ഡീഡ്) എന്ന സംഘടനയില്‍ നിന്നും കൈപ്പറ്റിയ വിദേശ ഫണ്ട് ഉപയോഗിച്ച് 2006ല്‍ എറണാകുളം ജില്ലയിലെ മുളന്തുരുത്തിയില്‍ നാലേക്കര്‍ സ്ഥലം ഈ രണ്ടു സന്നദ്ധ സംഘടനകള്‍ വാങ്ങിയിരുന്നു. തെരുവുകുട്ടികളെ പുനരധിവസിപ്പിക്കാനും വിദ്യാഭ്യാസം നല്‍കുന്നതിനുമായിട്ടുള്ള സ്‌കൂള്‍ തുടങ്ങാനാണ് വിദേശ ഫണ്ട് സ്വീകരിച്ചത്. പാവപ്പെട്ട 300 കുട്ടികള്‍ക്ക് പദ്ധതി പ്രയോജനപ്പെടുമെന്ന് പറഞ്ഞായിരുന്നു പണം വാങ്ങിയത്.
എന്നാല്‍ സ്‌കൂള്‍ പ്രവര്‍ത്തനം തുടങ്ങി കുറച്ചു നാളുകള്‍ക്കകം ഇവിടെയുണ്ടായിരുന്ന കുട്ടികളെ അടുത്തുള്ള സര്‍ക്കാര്‍ സ്‌കൂളിലേക്ക് മാറ്റി. പിന്നീട് ഈ സ്ഥലവും കെട്ടിടവും സ്വകാര്യ വ്യക്തിക്ക് വില്‍ക്കുകയായിരുന്നു. 3,00,92,000 രൂപയ്ക്ക് വിറ്റുവെറ്റാണ് ഔദ്യോഗിക കണക്കെങ്കിലും ഇതിന്റെ ഇരട്ടിയായിരുന്നു വില്‍പ്പനതുകയെന്നാണ് ആക്ഷേപം.
എന്നാല്‍ വില്‍പ്പനയില്‍ സംശയമുയര്‍ന്ന ഡയറക്ടര്‍ ബോര്‍ഡിലുണ്ടായിരുന്ന ചിലര്‍ കൃത്യമായ ഓഡിറ്റിങ് നടത്തണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ സമൂഹത്തിലെ ഉന്നതശ്രേണിയിലുള്ള സംഘടനയുടെ ഭരണസമിതിയംഗങ്ങള്‍ പലരും ഇതംഗീകരിച്ചില്ല. മുന്‍ സുപ്രീംകോടതി ജസ്റ്റിസ് ആയിരുന്ന കെടി തോമസ്, മുന്‍ മന്ത്രി എന്‍എം ജോസഫ്, റവ. എംജെ ജോസഫ്, ജോസഫ് സ്‌കറിയ, ജോര്‍ജ് കോശി എന്നിവരൊക്കെ ഈ രണ്ടു സന്നദ്ധ സംഘടനകളിലും നേതൃനിരയില്‍ ഉണ്ടായിരുന്നു.
ജസ്റ്റിസ് കെടി തോമസ് തന്നെയാണ് സ്ഥലവും കെട്ടിടവും വില്‍ക്കുന്നതില്‍ നിയമപരമായി തെറ്റില്ലെന്ന ഉപദേശം നല്‍കിയതും. ഇതിനെതിരെ 2010ല്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന വിഎസ് അച്യുതാനന്ദനടക്കമുള്ളവര്‍ക്ക് പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. 2012ല്‍ അടുത്ത സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ പരാതിയില്‍ അന്വേഷണം തുടങ്ങി.
അന്നു ഡിജിപിയായിരുന്ന ജേക്കബ് പുന്നൂസ് ഈ വിയത്തില്‍ അന്വേഷണം വേണമെന്ന് നിലപാട് എടുത്തു. പിന്നീട് ടിപി സെന്‍കുമാര്‍ നടത്തിയ അന്വേഷണത്തില്‍ സന്നദ്ധ സംഘടനകള്‍ക്ക് ഗുരുതരമായ വീഴ്ചയുണ്ടായെന്നും ഭാരവാഹികള്‍ക്കെതിരെ കേസെടുക്കണെന്നും വ്യക്തമാക്കി.
പിന്നീട് സര്‍ക്കാര്‍ മാറിയതോടെ കേസ് അന്വേഷണം മന്ദഗതിയിലായി. ഇതിനിടെ ഒരുകോടി രൂപയ്ക്ക മുകളില്‍ വിദേശ ഫണ്ട് ക്രയവിക്രയം ചെയ്യപ്പെടുന്ന ഇത്തരം കേസുകള്‍ സിബിഐ അന്വേഷിക്കണമെന്ന നിയമ പരിധിയില്‍ ഉള്‍പ്പെടുത്തി അന്ന് എഡിജിപിയായിരുന്ന ആനന്ദകൃഷ്ണന്‍ കേസ് സിബിഐക്ക് കൈമാറാന്‍ നടപടി സ്വീകരിച്ചു. അതേസമയം തന്നെ ഹോളണ്ടിലെ ഡബ്ലു ആന്‍ഡ് ഡി സംഘടനയും സിബിഐയെ സമീപിച്ചിരുന്നു.
2019ല്‍ സിബിഐ തിരുവനന്തപുരം യൂണിറ്റ് ഡിവൈഎസ്പി നന്ദകുമാരന്‍ നായര്‍ അന്വേഷണം ഏറ്റെടുത്തു. അതേ വര്‍ഷം എപ്രില്‍ 30ന് തന്നെ തിരുവനന്തപുരം സിജെഎം കോടതിയില്‍ എഫ്‌ഐആറും സമര്‍പ്പിച്ചിരുന്നു. അന്വേഷണത്തിനിടെ കോവിഡ് വന്നതോടെ വീണ്ടും മന്ദഗതിയിലായി. എന്നാല്‍ സിബിഐ വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ തെളിവെടുപ്പ് പൂര്‍ത്തിയാക്കി.
കഴിഞ്ഞ നവംബര്‍ 30നാണ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. രണ്ടു സന്നദ്ധ സംഘടനകളുടെയും അന്നത്തെ ഭാരവാഹികള്‍ എന്ന നിലയിലാണ് സക്കറിയ, കെപി ഫിലിപ്പ്, അബ്രഹാം തോമസ് കള്ളിവയലില്‍, ക്യാപ്റ്റന്‍ ജോജോ ചാണ്ടി എന്നിവരടക്കമുള്ളവര്‍ക്കെതിരെ കുറ്റപത്രം നല്‍കിയത്. അതേസമയം തന്നെ തട്ടിപ്പ് നടന്ന കാലയളവില്‍ സന്നദ്ധ സംഘടനകളുടെ ഭാരവാഹികളായിരുന്ന ജസ്റ്റിസ് കെടി തോമസ്, മുന്‍ മന്ത്രി എന്‍എം ജോസഫ്, റവ. എംജെ ജോസഫ്, ജോസഫ് സ്‌കറിയ,ജോര്‍ജ് കോശി എന്നിവര്‍ പ്രതിപട്ടികയില്‍ ഇല്ലാത്തതു ദുരൂഹമാണെന്ന് പരാതിക്കാർ പറയുന്നു.
ഓശാന സൊസൈറ്റിയുടെ പേരില്‍വിദേശ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ സ്ഥലവും കെട്ടിടവും മറിച്ചു വിറ്റ കേസില്‍ എഴുത്തുകാരന്‍ സക്കറിയ അടക്കം നാലുപേര്‍ക്കെതിരെ സിബിഐ കുറ്റപത്രം ! ഹോളണ്ട് ആസ്ഥാനമായ സംഘടനയില്‍ നിന്നും പണം വാങ്ങിയത് തെരുവുകുട്ടികളുടെ പുനരധിവാസത്തിനും വിദ്യാഭ്യാസത്തിനും സൗകര്യമൊരുക്കാന്‍. മുളന്തുരുത്തിയില്‍ വാങ്ങിയ നാലേക്കര്‍ സ്ഥലം വിറ്റത് നിയമവിരുദ്ധമായി ! ഗുഡ് സമരിറ്റന്‍പ്രോജക്റ്റ് ഇന്ത്യ, കാതലിക് റിഫര്‍മേഷന്‍ ലിറ്ററേച്ചര്‍ സൊസൈറ്റി എന്നീ സന്നദ്ധ സംഘകളുടെ ഭാരവാഹികളായിരുന്ന പ്രതികള്‍നടത്തിയത് ഗുരുതരമായ തെറ്റെന്ന് സിബിഐ. സ്ഥലം വില്‍ക്കാന്‍ഉപദേശം നല്‍കിയവരെ കൂടി പ്രതിയാക്കണമെന്ന് ആവശ്യം
കത്തോലിക്കാ സഭയോട് ഉള്ള അഭിപ്രായ വ്യത്യാസത്തിൽ ഭരണങ്ങാനത്തിന് സമീപം ഇടമറ്റത്ത് ജോസഫ് പുലികുന്നേലിന്റെ നേതൃത്വത്തിൽ രൂപീകരിച്ചതാണ് ഓശാന സൊസൈറ്റി. ഡിസി ബുക്സിന്റെ ഉടമസ്ഥൻ വിവാഹം കഴിച്ചത് ജോസഫ് പുലികുന്നേലിന്റെ മകളെയാണ്. ജോസഫ് പുലികുന്നേലും സഹപ്രവർത്തകരും ചേർന്ന് ഗുഡ് സെമിരറ്റൻ പ്രോജക്ട് ഇന്ത്യ, കാത്തലിക്ക് റിഫർമേഷൻ റിസേർച്ച് സൊസൈറ്റി എന്നിങ്ങനെ നിരവധി പേരുകളിൽ വിദേശ ഫണ്ട് സ്വീകരിക്കാനായി സംഘടനകൾ രൂപീകരിച്ചിട്ടുണ്ട്.തെരുവ് കുട്ടികളെ സഹായിക്കാനായി സ്‌കൂൾ തുടങ്ങാനാണ് എന്ന പേരിൽ 2006 ഇൽ ഹോളണ്ടിൽ നിന്ന് വിദേശ ഫണ്ട് സ്വീകരിച്ചിരുന്നു. എറണാകുളം ജില്ലയിലെ മുളന്തുരുത്തിയിൽ സ്‌കൂൾ പ്രവർത്തനം തുടങ്ങി കുറച്ചു നാൾക്കകം ഇവിടെ ഉണ്ടായിരുന്ന കുട്ടികളെ സർക്കാർ സ്‌കൂളിലേക്ക് മാറ്റി സ്ഥലവും കെട്ടിടവും സ്വകാര്യ വ്യക്തിക്ക് വിൽക്കുകയായിരുന്നു. മൂന്ന് കോടി രൂപക്കാണ് സ്ഥല വില്പന എന്നാണ് രേഖകളിൽ ഉള്ളതെങ്കിലും അതിന്റെ പല മടങ്ങു വിലക്കാണ് വിറ്റതെന്നാണ് അറിയുന്നത്.ഡയറക്ടർ ബോർഡിൽ ഉണ്ടായിരുന്ന ചിലർക്ക് വിൽപ്പനയിൽ സംശയം തോന്നി അന്വേഷണം ആവശ്യപ്പെട്ടെങ്കിലും മുൻ സുപ്രിം കോടതി ജസ്റ്റീസ് കെടി തോമസ്, മുൻ മന്ത്രി എൻഎം ജോസഫ് എന്നിങ്ങനെ ഉള്ള പ്രമുഖരടങ്ങിയ ഡയറക്ടർ ബോർഡ് അന്വേഷണത്തിന് എതിരായ നിലപാട് സ്വീകരിച്ചു. സ്ഥലവും കെട്ടിടവും വിൽക്കുന്നതിൽ നിയമപരമായി തെറ്റില്ല എന്ന ഉപദേശം കൊടുത്തത് ജസ്റ്റിസ് കെടി തോമസ് ആണെന്നാണ് അറിയുന്നത്.2010 ഇൽ വിഎസ് അച്യുതാനന്ദൻ അടക്കമുള്ളവർക്ക് പരാതി കൊടുത്തെങ്കിലും അന്വേഷണം ഉണ്ടായില്ല. 2012 ഇൽ സർക്കാർ മാറിയപ്പോൾ ഡിജിപി ആയിരുന്ന ജേക്കബ് പുന്നൂസ് ഈ വിഷയത്തിൽ അന്വേഷണം വേണം എന്ന് നിലപാട് എടുത്ത് ടിപി സെൻകുമാർ നടത്തിയ അന്വേഷണത്തിൽ സന്നദ്ധ സംഘടനകൾക്ക് ഗുരുതരമായ വീഴ്ച ഉണ്ടായെന്നും ഭാരവാഹികൾക്ക് എതിരെ നടപടി എടുക്കണമെന്നും റിപ്പോർട്ട് കൊടുത്തു. ഒരു കേസിൽ അന്വേഷണം നടത്തിയപ്പോൾ കോടികളുടെ തിരിമറി ഉണ്ടായെങ്കിൽ അന്വേഷണ നടക്കാത്ത കേസുകളിൽ എത്ര മാത്രം തട്ടിപ്പുകൾ നടത്തിയിട്ടുണ്ടാകും.ഭരണം വീണ്ടും മാറിയപ്പോൾ അന്വേഷണം വീണ്ടും ഇഴഞ്ഞു തുടങ്ങിയെങ്കിലും ഇതിനോടകം വിദേശ ഫണ്ട് കൊടുത്ത സംഘടന അന്വേഷണത്തിനായി സിബിഐയെ സമീപിച്ചിരുന്നു. ഒരു കോടിക്ക് മുകളിൽ വിദേശ ഫണ്ട് ക്രയവിക്രയം ചെയ്യുന്ന കേസുകൾ സിബിഐ അന്വേഷിക്കണമെന്ന നിയമ പരിധിയിൽ ഉൾപ്പെടുത്തി എഡിജിപി ആയിരുന്ന ആനന്ദകൃഷ്ണൻ കേസ് സിബിഐക്ക് കൈമാറാൻ വേണ്ട നടപടികൾ സ്വീകരിച്ചു.സിബിഐ തിരുവനന്തപുരം യൂണിറ്റ് അന്വേഷണം ഏറ്റെടുത്ത് 2019 ഏപ്രിലിൽ FIR തിരുവനന്തപുരം സിബിഐ കോടതിയിൽ സമർപ്പിച്ചിരുന്നു. കോവിഡ് വന്നതോടെ നപടികൾ താമസിച്ചെങ്കിലും വീഡിയോ കോൺഫറൻസിലൂടെ തെളിവെടുപ്പ് പൂർത്തിയാക്കി കുറ്റപത്രം കഴിഞ്ഞ ആഴ്ച സമർപ്പിച്ചു. സാമ്പത്തിക തിരിമറി നടത്തിയ സംഘടനയുടെ തലപ്പത്ത് ഉണ്ടായിരുന്ന സാഹിത്യകാരൻ സക്കറിയ ഉൾപ്പടെ പലരും കുറ്റപത്രത്തിൽ ഉണ്ടെങ്കിലും സുപ്രിം കോടതി ജസ്റ്റീസ് കെടി തോമസ്, മുൻ മന്ത്രി എൻ എം ജോസഫ് തുടങ്ങിയ പ്രമുഖരുടെ പേരുകൾ കുറ്റപത്രത്തിൽ ഇല്ല.കേരളത്തിലെ കത്തോലിക്കാ സഭയിൽ അഴിമതിയും കെടു കാര്യസ്ഥതയും ആയതിനാൽ ചർച്ച് ബിൽ നടപ്പിലാക്കണം എന്നവശ്യപെട്ടും, കത്തോലിക്കാ സഭയെ ഏതൊക്കെ വിധത്തിൽ മോശമാക്കാൻ അവസരം കിട്ടുമോ അപ്പോൾ എല്ലാം ചാടി ഇറങ്ങുകയും ചെയ്യുന്ന ജോസഫ് പുലികുന്നേലും അനുയായികളും നടത്തിയ അഴിമതിക്ക് എതിരെ സിബിഐ കുറ്റപത്രം സമർപ്പിച്ചിട്ടും കേരളത്തിലെ മാധ്യമങ്ങൾ അറിഞ്ഞ ലക്ഷണം പോലും കാണിച്ചിട്ടില്ല. ക്രിസ്ത്യാനികൾ എന്തോ അഴിമതി നടത്തി എന്ന് അറിഞ്ഞ ഉടനെ മീഡിയ വൺ ഓൺലൈൻ വാർത്തയാക്കിയെങ്കിലും വേണ്ടപ്പെട്ട ആൾക്കാർ ആണെന്ന് അറിഞ്ഞപ്പോൾ തന്നെ വെബ്സൈറ്റിൽ നിന്ന് മാറ്റുകയും ചെയ്തിട്ടുണ്ട്.