KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

നാലു ദിവസം പ്രായമുളള നവജാത ശിശുവിനെ സ്വന്തം വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി ..

കാഞ്ഞിരപ്പള്ളി : ഇടക്കുന്നം മുക്കാലിയിൽ നിഷ -സുരേഷ് ദമ്പതികളുടെ നാലു ദിവസം മാത്രം പ്രായമുളള നവജാത ശിശുവിനെ സ്വന്തം വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ബക്കറ്റിലെ വെള്ളത്തിൽ മുങ്ങിയ നിലയിലായിരുന്നു കുട്ടിയെ കണ്ടെത്തിയത് . കുട്ടിയുടെ മാതാവ് കുഞ്ഞിനെ കൊന്നതാണെന്ന് കരുതപ്പെടുന്നു. ഇവർക്ക് മരിച്ച കുട്ടി കൂടാതെ, മറ്റ് അഞ്ചുകുട്ടികൾ കൂടിയുണ്ട്.

നാല് ദിവസങ്ങൾക്ക് മുൻപ് , വീട്ടിൽ തന്നെ പ്രസവിച്ച കുട്ടിയാണ് അതെന്ന് കുഞ്ഞിന്റെ അച്ഛൻ സുരേഷ് പറഞ്ഞു. താൻ രാവിലെ പണിക്കു പോകുമ്പോൾ ഈ കുട്ടി ആരോഗ്യത്തോടെ ഭാര്യ നിഷയോടൊപ്പം കണ്ടിരുന്നുവെന്ന് സുരേഷ് പറയുന്നു.

തിരുവല്ല സ്വദേശി സുരേഷ് ആണ് ഭർത്താവ്. കസ്റ്റഡിയിലായ സുരേഷിന്റെ ഭാര്യ കോരുത്തോട് സ്വദേശിയാണ്. വാടക വീട്ടിൽ ഒറ്റ മുറിയിലാണ് അഞ്ച് മക്കളും സുരേഷും ഭാര്യയും കഴിഞ്ഞിരുന്നത്.
ബുധനാഴ്ച രാവിലെ 11 മണിക്ക് ഇവരുടെ 13 വയസുള്ള മൂത്ത പെൺകുട്ടിയാണ് പിഞ്ചുകുഞ്ഞിനെ ബക്കറ്റി ൽ തള്ളിയ വിവരം അയൽവാസികളോട് പറഞ്ഞത്.

error: Content is protected !!