മുഖ്യമന്ത്രി ദുരന്തബാധിതമേഖല സന്ദർശിക്കണം -നാട്ടകം സുരേഷ്
മുണ്ടക്കയം: കെ-റെയിലിനുവേണ്ടി 1.8 ലക്ഷം കോടി രൂപ മുടക്കാൻ തയ്യാറാകുന്നതിന്റെ നൂറിലൊന്നു മുടക്കിയാൽ കൂട്ടിക്കൽ, കൊക്കയാർ മേഖലയിലെ ദുരന്തബാധിതരെ സഹായിക്കാൻ കഴിയുമായിരുന്നെന്ന് ഡി.സി.സി. പ്രസിഡന്റ് നാട്ടകം സുരേഷ്. പ്രളയബാധിത മേഖലയോടുള്ള സർക്കാരിന്റെ അവഗണനയിൽ പ്രതിഷേധിച്ച് മുണ്ടക്കയം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച വില്ലേജ് ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രളയമുണ്ടായ പുത്തൻചന്തയിൽനിന്ന് മുണ്ടക്കയം വില്ലേജ് ഓഫീസിലേക്ക് പ്രധിഷേധ മാർച്ചും ധർണയും നടത്തി. പ്രധിഷേധ മാർച്ച് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് റോയി കപ്പലുമാക്കൽ ഉദ്ഘാടനംചെയ്തു. തുടർന്ന് മുണ്ടക്കയം വില്ലേജ് ഓഫീസ് പടിക്കൽ നടന്ന ധർണ മണ്ഡലം പ്രസിഡന്റ് നൗഷാദ് ഇല്ലിക്കൽ അധ്യക്ഷതവഹിച്ചു.
കെ.പി.സി.സി. ജനറൽസെക്രട്ടറി അഡ്വ. പി.എ. സലിം മുഖ്യപ്രഭാഷണം നടത്തി. ഷിൻസ് പീറ്റർ, കെ.എസ്. രാജു, ബെന്നി പെരുവന്താനം, ബി. ജയചന്ദ്രൻ, ബോബി കെ.മാത്യു, ജിനീഷ് മുഹമ്മദ് തുടങ്ങിയവർ പ്രസംഗിച്ചു.