അമൽജ്യോതിയിൽ ത്രിദിന നാനോ മെറ്റീരിയൽസ് അന്തർദേശീയ സമ്മേളനം
കാഞ്ഞിരപ്പള്ളി: അമൽജ്യോതി എൻജിനിയറിങ് കോളേജിൽ ഐസറായുടെ ഭാഗമായി അഡ്വാൻസ്ഡ് നാനോ മെറ്റീരിയൽസ് എന്ന വിഷയത്തിൽ അന്തർദേശീയ കോൺഫറൻസ് 14 മുതൽ 16 വരെ നടത്തും.
കോളേജിലെ സെന്റർ ഫോർ നാനോ ടെക്‌നോളജി, ബേസിക് സയൻസ് വിഭാഗം, മഹാത്മാ ഗാന്ധി യൂണിവേഴ്‌സിറ്റി സ്‌കൂൾ ഓഫ് കെമിക്കൽ സയൻസ്, പോളണ്ടിലെ ഗ്‌ഡെന്‌സ്‌ക് യൂണിവേഴ്സിറ്റി എന്നിവ ചേർന്നാണ് ഓൺലൈൻ കോൺഫറൻസ് നടത്തുന്നത്. നാനോ മെറ്റീരിയൽസിന്റെ സങ്കലനം, സ്വഭാവസവിശേഷതകൾ, ഉപയോഗം, ബന്ധപ്പെട്ട ഉപകരണങ്ങൾ തുടങ്ങിയവയാണ് വിഷയങ്ങൾ. കൊളറാഡോ സർവകലാശാലയിലെ പ്രൊഫ. ഹെന്റിക് ഹെയ്ൻസ് സമ്മേളനം ഉദ്ഘാടനം ചെയ്യും.
വിവരങ്ങൾക്ക്: https://aicera.in. സമ്മേളനത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ കോൺഫറൻസ് കൺവീനറായ ഡോ. സി.സോണി, ജോർജിനെ 9447870319 എന്ന നമ്പരിലോ soneycgeorge@amaljyothi.ac.in എന്ന മെയിൽ വിലാസത്തിലോ ബന്ധപ്പെടണം.