KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പ്രളയബാധിതര്‍ക്ക്‌ കൂട്ടിക്കലില്‍ രണ്ടേക്കര്‍ സൗജന്യമായി നല്‍കി രാജു സ്‌കറിയ

കൂട്ടിക്കല്‍: പ്രളയ ബാധിതരായ ഭവനരഹിതര്‍ക്ക്‌ വീട്‌ നിര്‍മിക്കാന്‍ ഭൂമി നല്‍കാന്‍ തയാറായി പ്ലാന്റര്‍. കൂട്ടിക്കല്‍-പൊട്ടംകുളത്ത്‌ രാജു സ്‌കറിയയാണ്‌ പ്രളയബാധിതരായ ആളുകള്‍ക്ക്‌ വീടു നിര്‍മിക്കാന്‍ രണ്ടേക്കര്‍ ഭൂമി വിട്ടുനല്‍കുന്നത്‌. 
രാവിലെ 11ന്‌ നടത്തുന്ന ചടങ്ങില്‍ രൂപതാ മെത്രാന്‍ ജോസഫ്‌ കല്ലറങ്ങാട്ട്‌ ഭൂമിയുടെ രേഖകള്‍ കൂട്ടിക്കല്‍ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.എസ്‌. സജിമോനു കൈമാറും. പ്രളയം ബാധിച്ച്‌ നിരവധി കുടുംബങ്ങള്‍ മേഖലയില്‍ ഭവന ഹിതരായി. പൂര്‍ണമായി വീട്‌ നഷ്‌ടമായവര്‍ക്കാണ്‌ സര്‍ക്കാര്‍ ആവശ്യമായ സഹായം നല്‍കുക. 
എന്നാല്‍, ആറ്റുപുറമ്പോക്കില്‍ താമസിച്ചും കനത്ത മഴയിലും വീട്‌ ഭാഗികമായി തകരുകയും വാസയോഗ്യമല്ലാതാകുകയും മാറിയവരുടെ ദുരിതം മനസിലാക്കിയാണ്‌ രാജു സ്‌കറിയ പാലാ രൂപതയുടെ ഇടപെടലില്‍ രംഗത്തു വന്നത്‌.

error: Content is protected !!