KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ജനനിധി വാർഷികം

പൊൻകുന്നം: ചിറക്കടവ് ജനനിധി ലിമിറ്റഡിന്റെ രണ്ടാംവാർഷികം കർഷകമോർച്ച ദേശീയ ഉപാധ്യക്ഷൻ അഡ്വ. എസ്.ജയസൂര്യൻ ഉദ്ഘാടനം ചെയ്തു. ചെയർമാൻ കെ.ജി.കണ്ണൻ അധ്യക്ഷത വഹിച്ചു.

എസ്.ബി.ഐ. മുൻ ലീഡ് ബാങ്ക് മാനേജർ ബി.വിജയകുമാരൻ മുഖ്യപ്രഭാഷണം നടത്തി.

ജനനിധി മാനേജിങ് ഡയറക്ടർ പി.എസ്.ഗോപിക്കുട്ടൻ നായർ, ഡയറക്ടർ ഡോ. ആർ.മുരളീധരൻ എന്നിവർ പ്രസംഗിച്ചു. ജനനിധി അംഗങ്ങളുടെ മക്കൾക്കുള്ള വിദ്യാഭ്യാസ സ്‌കോളർഷിപ്പുകൾ വിതരണം ചെയ്തു.

error: Content is protected !!