നിയമന ഉത്തരവ് വിവാദമായി : കാഞ്ഞിരപ്പള്ളി തഹസിൽദാരെ എൻ ജി ഒ യൂണിയന്റെ നേതൃത്വത്തിൽ ജീവനക്കാർ ഉപരോധിച്ചു.

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി തഹസിൽദാർ ബിനു സെബാസ്റ്റ്യനെ താലൂക്ക് ഓഫീസിലെ എൻ ജി ഒ യൂണിയന്റെ നേതൃത്വത്തിൽ ജീവനക്കാർ തിങ്കളാഴ്ച രാവിലെ 10 മുതൽ 5 വരെ ഉപരോധിച്ചു. . സി.പി.എം പോഷക സംഘടന ആയ എൻ.ജി.ഒ യൂണിയനിൽ പെട്ട ജീവനക്കാരാണ് തഹസീൽദാരെ തടഞ്ഞുവെച്ചത് . താലൂക്ക് ഓഫീസിലെ ജീവനക്കാരുടെ ചുമതലയുള്ള സെക്ഷൻ ക്ലാർക്കിനെ സ്ഥലംമാറ്റുന്നതിനെ ചൊല്ലിയുള്ള വിവാദങ്ങളാണ് വിഷയങ്ങൾക്ക് കാരണമായത്.

ജീവനക്കാരന്റെ നിയമനത്തെപറ്റി രണ്ട് യൂണിയനുകൾ തമ്മിലുള്ള തർക്കത്തെതുടർന്ന് കാഞ്ഞിരപ്പള്ളി തഹസിൽദാർ ഇരു യൂണിയനുകളിലും പെടാത്ത മറ്റൊരാളെ തൽസ്ഥാനത്തേക്ക് നിർദേശിച്ചതിനെതുടർന്നാണ് ആണ് യൂണിയൻ ഭാരവാഹികൾ എതിർപ്പുമായി രംഗത്തെത്തിയത് എന്ന് തഹസീൽദാർ പറഞ്ഞു. തഹസിൽദാർ അഴിമതിക്കാരായ ഉദ്യോഗസ്ഥരെ സ്വന്തം ഇഷ്ടമനുസരിച്ച് സ്ഥലം മാറ്റി നിയമിക്കുന്നുവെന്ന് ആരോപിച്ചാണ് എൻ.ജി.ഒ യൂണിയൻ പ്രവർത്തകർ പ്രതിഷേധിച്ചത്.ഈ സംഭവവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ തഹസിൽദാരും ആയി അടുത്ത ദിവസം ചർച്ച ചെയ്യുമെന്ന് അറിയുന്നു.

error: Content is protected !!