കർഷകർക്ക് അനുകൂലമായി വന്യജീവി സംരക്ഷണനിയമത്തിൽ മാറ്റം വരുത്തണമെന്ന് ജോസ് കെ. മാണി എം.പി.
കാഞ്ഞിരപ്പള്ളി: കൃഷി സ്ഥലങ്ങളെ വന്യമൃഗങ്ങളുടെ അക്രമണങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിന് നിയമത്തിൽ മാറ്റം വരുത്തണമെന്ന് ജോസ് കെ. മാണി എം.പി. പറഞ്ഞു. കേരള കോൺഗ്രസ് (എം) കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
1972-ലെ വന്യജീവി സംരക്ഷണ നിയമമാണ് ഇന്നും തുടരുന്നത്. വന്യമൃഗങ്ങൾ ഇന്ന് നാട്ടിലെ കൃഷിയിടങ്ങളിലേക്ക് ഇറങ്ങുന്ന സ്ഥിതിയാണ്. ഇതിന് മാറ്റമുണ്ടാകാന്‍ ഇടപെടീൽ നടത്തണമെന്നും ജോസ് കെ. മാണി എം.പി. പറഞ്ഞു.
പുതുതായി പാർട്ടിയിൽ ചേർന്നവർക്ക് പാർട്ടി ചെയർമാൻ ജോസ് കെ. മാണി എം.പി. അംഗത്വവിതരണം നടത്തി. മണ്ഡലം പ്രസിഡന്റ് ഷാജി പുതിയപറമ്പിൽ അധ്യക്ഷത വഹിച്ചു. ഗവ ചിപ്പ് വീപ്പ് ഡോ.എൻ. ജയരാജ് എംഎൽഎ മുഖ്യപ്രഭാഷണം നടത്തി.
നിയോജകമണ്ഡലം പ്രസിഡന്റ് എ.എം.മാത്യു ആനിത്തോട്ടം, , റിജോ വാളാന്തറ, ജെസി ഷാജന്‍, ജോളി മടുക്കക്കുഴി, ടി.ജെ. മോഹനന്‍, റോസമ്മ പുളിക്കല്‍, വിമല ജോസഫ്, സ്റ്റാനിസ്ലാവോസ് വെട്ടിക്കാട്ട്., അജു പനയ്ക്കൽ റെജി കൊച്ചു പറമ്പില്‍, മാത്യു മടുക്കക്കുഴി എന്നിവര്‍ പ്രസംഗിച്ചു.