“ഭാവിയിൽ ആരാകണം” കുട്ടികളുടെ നിഷ്കളങ്കമായ മറുപടികൾ കേൾക്കുമ്പോൾ നാം ഉറപ്പായും ചിന്തിക്കും ” അത് ഞാൻ തന്നെയല്ലേ ..? “
November 28, 2019
“ഭാവിയിൽ ആരാകണം” കുട്ടികളുടെ നിഷ്കളങ്കമായ മറുപടികൾ കേൾക്കുമ്പോൾ നാം ഉറപ്പായും ചിന്തിക്കും ” അത് ഞാൻ തന്നെയല്ലേ ..? ”
നീ ഭാവിയിൽ ആരാവാന്‍ ആഗ്രഹിക്കുന്നു? ചെറുപ്രായത്തിൽ ഇത്തരമൊരു ചോദ്യം അഭിമുഖീകരിക്കാത്തവർ ചുരുക്കം . പഠനകാലത്തു അധ്യാപകരും , മാതാപിതാക്കളും, മുതിർന്നവരും പതിവായി കുട്ടികളോട് ചോദിക്കുന്ന ചോദ്യമാണ് അത്.
‘വിദ്യാലയം പ്രതിഭകളോടൊപ്പം”എന്ന സർക്കാർ പദ്ധതിയുടെ ഭാഗമായി കാഞ്ഞിരപ്പള്ളി കുന്നുംഭാഗം ഗവർമെന്റ് HS LP സ്കൂളിലെ കുട്ടികൾ പ്രധാന അദ്ധ്യാപിക പി ജെ സുധർമ്മ ടീച്ചറുടെ നേതൃത്തത്തിൽ കാഞ്ഞിരപ്പള്ളിയിലെ അറിയപ്പെടുന്ന ഗ്രന്ഥകാരനും, കലാകാരനും സാമൂഹികപ്രവർത്തകനുമായ ബേബിച്ചൻ എർത്തയിലിനെ സന്ദർശിക്കുവാൻ അദ്ദേഹത്തിന്റെ വീട്ടിൽ പോയപ്പോൾ, “നിങ്ങൾ ഭാവിയിൽ ആരാവാന്‍ ആഗ്രഹിക്കുന്നു?” എന്ന ചോദ്യം അദ്ദേഹം കുട്ടികളോട് ചോദിച്ചിരുന്നു, അതിനു അവർ പറഞ്ഞ നിഷ്കളങ്കമായ മറുപടികൾ ഇവിടെ കാണുക.
തനിക്ക് ഭാവിയിൽ ജെ സി ബി യുടെയോ, അല്ലങ്കിൽ ഹിറ്റാച്ചിയുടെയോ ഡ്രൈവർ ആകണമെന്ന് ഒരു കുട്ടി പറഞ്ഞപ്പോൾ, മറ്റൊരു കുട്ടി തനിക്കു കളക്ടർ ആകണമെന്ന് പറഞ്ഞത് . എന്തുകൊണ്ടണ് അങ്ങനെയൊരു ആഗ്രഹം എന്ന് ചോദിച്ചപ്പോൾ, ” പഠിച്ചു മിടുക്കനായി വലുതാകുമ്പോൾ ഒരു കളക്ടർ ആകണമെന്നാണ് അമ്മ പറഞ്ഞിട്ടുള്ളത് എന്നായിരുന്നു ആ കുട്ടിയുടെ നിഷ്കളങ്കമായ മറുപടി.
കാണുക .. കുട്ടികളുടെ ഈ നിഷ്കളങ്ക മറുപടികൾ നിങ്ങളെ ഓർമ്മകളുടെ അടിത്തട്ടിൽ മറന്നു കിടന്നിരുന്ന ആ പഴയ നിഷ്കളങ്ക ബാല്യത്തിലേക്ക് ഒരു നിമിഷമെങ്കിലും മടക്കിക്കൊണ്ടുപോകും എന്നതുറപ്പാണ് …
ആരാണ് നിന്റെ റോള്‍മോഡല്‍? അല്ലെങ്കില്‍ നീ ഭാവിയിൽ ആരാവാന്‍ ആഗ്രഹിക്കുന്നു? ചെറുപ്രായത്തിൽ ഇത്തരമൊരു ചോദ്യം അഭിമുഖീകരിക്കാത്തവർ ചുരുക്കം . പഠനകാലത്തു അധ്യാപകരും , മാതാപിതാക്കളും, മുതിർന്നവരും പതിവായി കുട്ടികളോട് ചോദിക്കുന്ന ചോദ്യമാണ് അത്. ഓരോ പ്രായത്തിലും കുട്ടികളുടെ റോൾ മോഡലുകൾ മാറാറുണ്ട് . അമാനുഷ ശക്തികൾ ഉണ്ടെന്നു അവർ വിശ്വസിക്കുന്നവരാകും പലപ്പോഴും അവരുടെ ആ സമയത്തെ ഹീറോകൾ.
അച്ഛനെപ്പോലെയാകണം അല്ലെങ്കില്‍ അമ്മയെപ്പോലെയാകണം എന്ന് വളരെ ചെറിയ പ്രായത്തിൽ ചില കുട്ടികൾ ആഗ്രഹിക്കും. പിന്നീട് വളരുന്നതനുസരിച്ചു അധ്യാപകന്‍, കലാസാംസ്കാരിക രംഗത്തെ പ്രമുഖന്‍, കായികപ്രതിഭകൾ, നേതാക്കൾ എന്നിങ്ങനെയൊക്കെ ആയിത്തീരാന്‍ ആഗ്രഹിക്കുന്നവരുമുണ്ട്. ഇത്തരം ആഗ്രഹങ്ങള്‍ കുട്ടികളുടെ അഭിരുചിയുമായി ബന്ധപ്പെട്ടാണ് രൂപപ്പെടുന്നത്.
എല്ലാം തട്ടിത്തകർത്തു മുന്നേറുന്ന ജെ സി ബി യുടെ ഡ്രൈവർ ആകണമെന്ന് ആഗ്രഹം ഉള്ള കുട്ടികൾ ഏറെയാണ്. മറ്റു ബസ്സുകളെ തോൽപ്പിച്ചു പറപറക്കുന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസ്സിന്റെ ഡ്രൈവർ ആകുവാനും ചിലർക്കു ആഗ്രഹം ഉണ്ടാവും. ശത്രുക്കളെ വെടിവച്ചു കൊല്ലുന്ന പട്ടാളക്കാരൻ ചില കുട്ടികളുടെ ഹീറോയാണ് . ബോബുകൾ തുരുതുരെ വർഷിക്കുന്ന ഫൈറ്റർ പ്ലെയിൻ പൈലറ്റും അങ്ങനെതന്നയാണ് . സിനിമകളിലെ നായകന്മാർ വിലസുന്ന IAS, IPS പദവികളും കുട്ടികളുടെ സ്വപ്ന ജോലികളാണ്. സച്ചിൻ, ധോണി, കോഹ് ലി, മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, യേശുദാസ് തുടങ്ങിയവരെപ്പോലെ ആകുവാനും പല കുട്ടികളും ആഗഹിക്കുന്നു.
ഇങ്ങനെയൊക്കെ ചെറുപ്രായത്തിൽ സ്വപ്നം കാണുന്ന ചിലർക്ക് മാത്രം വലുതാകുമ്പോൾ അവരുടെ സ്വപ്ന ജോലികൾ ചെയ്യുവാൻ ഭാഗ്യം ലഭിക്കാറുണ്ട്. പക്ഷേ ഭൂരിഭാഗം പേരും അതില്‍നിന്നൊക്കെ മാറി വേറെ എവിടെയൊക്കെയോ എത്തിച്ചേരുകനായ എത്തിച്ചേരുകയാണ് പതിവ്.
ഇന്നത്തെ ആധുനിക ചുറ്റുപാടില്‍ “നീ ഭാവിയിൽ ആരാവാന്‍ ആഗ്രഹിക്കുന്നു?” എന്ന ചോദ്യത്തെ നമ്മുടെ കുട്ടികള്‍ എങ്ങനെയായിരിക്കും അഭിമുഖീകരിക്കുക എന്നറിയുവാൻ പലർക്കും കൗതുകം തോന്നാറുണ്ട് . എന്നാൽ ഇന്നത്തെ കുട്ടികളും, നാം ചെറുപ്രായത്തിൽ ചിന്തിച്ചതുപോലെ തന്നെയാണ് ചിന്തിക്കുന്നത് എന്നതാണ് സത്യം. ജെസിബി ഡ്രൈവറും, ബസ് ഡ്രൈവറും, പട്ടാളക്കാരനും ഒക്കെത്തന്നെയാണ് പല കുട്ടികളുടെയും സ്വപ്ന ജോലികൾ.. പെൺകുട്ടികൾക്കാണെങ്കിൽ തങ്ങളെ പഠിപ്പിക്കുന്ന അധ്യാപികമാരെപോലെയാകുവാൻ മാത്രമാണ് ആഗ്രഹം. അല്ലെങ്കിൽ ഒരു ഡോക്ടർ ആകണം.
കേരള സർക്കാരിന്റെ വിദ്യാഭ്യാസ വകുപ്പ് പുതിയതായി ആരംഭിച്ച ‘വിദ്യാലയം പ്രതിഭകളോടൊപ്പം”എന്ന പദ്ധതിയുടെ ഭാഗമായി
കാഞ്ഞിരപ്പള്ളി കുന്നുംഭാഗം ഗവർമെന്റ് HS LP സ്കൂളിലെ കുട്ടികൾ പ്രധാന അദ്ധ്യാപിക സുധർമ്മ ടീച്ചറുടെ നേതൃത്തത്തിൽ കാഞ്ഞിരപ്പള്ളിയിലെ അറിയപ്പെടുന്ന ഗ്രന്ഥകാരനും, കലാകാരനും സാമൂഹികപ്രവർത്തകനുമായ ബേബിച്ചൻ എർത്തയിലിനെ സന്ദർശിക്കുവാൻ അദ്ദേഹത്തിന്റെ വീട്ടിൽ പോയപ്പോൾ, “നിങ്ങൾ ഭാവിയിൽ ആരാവാന്‍ ആഗ്രഹിക്കുന്നു?” എന്ന ചോദ്യം അദ്ദേഹം കുട്ടികളോട് ചോദിച്ചിരുന്നു, അതിനു അവർ പറഞ്ഞ നിഷ്കളങ്കമായ മറുപടികൾ ഇവിടെ കാണുക.
തനിക്ക് ഭാവിയിൽ ജെ സി ബി യുടെയോ, അല്ലങ്കിൽ ഹിറ്റാച്ചിയുടെയോ ഡ്രൈവർ ആകണമെന്ന് ഒരു കുട്ടി പറഞ്ഞപ്പോൾ, മറ്റൊരു കുട്ടി തനിക്കു കളക്ടർ ആകണമെന്ന് പറഞ്ഞത് . എന്തുകൊണ്ടണ് അങ്ങനെയൊരു ആഗ്രഹം എന്ന് ചോദിച്ചപ്പോൾ, ” പഠിച്ചു മിടുക്കനായി വലുതാകുമ്പോൾ ഒരു കളക്ടർ ആകണമെന്നാണ് അമ്മ പറഞ്ഞിട്ടുള്ളത് എന്നായിരുന്നു ആ കുട്ടിയുടെ നിഷ്കളങ്കമായ മറുപടി.
കാണുക .. ഈ മറുപടികൾ നിങ്ങളെ ആ പഴയ നിഷ്കളങ്ക ബാല്യത്തിലേക്ക് ഒരു നിമിഷമെങ്കിലും മടക്കിക്കൊണ്ടുപോകും എന്നതുറപ്പാണ് .
—————-*
സർക്കാരിന്റെ ഏറെ പ്രശംസ പിടിച്ചുപറ്റിയ ‘വിദ്യാലയം പ്രതിഭകളോടൊപ്പം”എന്നപദ്ധതി, ഓരോ വിദ്യാലയത്തിന്റെയും ആവാസ വ്യവസ്ഥയിൽ താമസിക്കുന്ന സർഗധനരായ പ്രതിഭകളെ വീട്ടിൽച്ചെന്ന് ആദരിക്കാനും അവർക്ക് പുതിയ തലമുറയ്ക്ക് കൈമാറാനുള്ള സന്ദേശം ഏറ്റുവാങ്ങാനും വിഭാവനം ചെയ്യുന്നു. പ്രതിഭകൾ നവപ്രതിഭകളെ ഉണർത്തുക എന്നതാണ് ഈ പദ്ധതിയുടെ മുഖ്യലക്ഷ്യം.
ഈ പദ്ധതിയിലൂടെ പ്രതിഭകൾ അവരുടെ ജീവിതാനുഭവങ്ങൾ കുട്ടികൾക്ക് പറഞ്ഞു കൊടുക്കുന്നു. സാഹിത്യകാരന്മാർ, കലാകാരന്മാർ, ശാസ്ത്രജ്ഞർ, കായികതാരങ്ങൾ തുടങ്ങിയ പ്രതിഭകളെയാണ് കുട്ടികൾ സന്ദർശിക്കുന്നത് . കുട്ടികൾക്ക് ലഭിച്ച സന്ദേശം അവർ സ്കൂളിൽ വന്ന് മറ്റു കുട്ടികളുമായി പങ്കുവയ്ക്കുന്നു . കേരളത്തിലെ പ്രതിഭാധനരായ ഈ മഹത് വ്യക്തികളുടെ സന്ദേശങ്ങളും ഉപദേശങ്ങളും സ്കൂളുകളിൽ രേഖപ്പെടുത്തും. നല്ല സന്ദേശങ്ങൾ ക്രോഡീകരിച്ച് സംസ്ഥാനതലത്തിൽ ഒരു പുസ്തകമാക്കി മാറ്റാനും പൊതുവിദ്യാഭ്യാസ വകുപ്പ് ആഗ്രഹിക്കുന്നു.
പദ്ധതിയുടെ ഭാഗമായി കാഞ്ഞിരപ്പള്ളി കുന്നുംഭാഗത്തുള്ള ബേബിച്ചൻ എർത്തയിലിന്റെ വീട്ടിൽ എത്തിയ കുട്ടികൾ അദ്ദഹത്തിന്റെ ജീവിതാനുഭങ്ങൾ ചോദിച്ചറിഞ്ഞു. നേത്രദാനം പദ്ധതിയുടെ കോട്ടയത്തെ അംബാസിഡർ ആയ ബേബിച്ചൻ, നേത്രദാനത്തിന്റെ മഹത്വത്തെപ്പറ്റി കുട്ടികളോട് വിശദമായി പറഞ്ഞു മനസ്സിലാക്കി കൊടുത്തു. നിരവധി ഗ്രന്ഥങ്ങൾ രചിച്ചിട്ടുള്ള അദ്ദേഹം തന്റെ ഏറ്റവും പുതിയ പുസ്തകമായ ” അണിയറയിലെ അമരക്കാരൻ ” എന്ന പുസ്തകം കുട്ടികൾക്ക് സമ്മാനിക്കുകയും ചെയ്തു. അദ്ദേഹത്തോടൊപ്പം ഗാനങ്ങൾ ആലപിക്കുകയും ചെയ്ത കുട്ടികൾ വീണ്ടും കാണാം എന്ന് വാക്കുനല്കിയാണ് പിരിഞ്ഞത്.
..