ആൽഫിൻ പബ്ലിക് സ്കൂളിലെ വിദ്യാര്‍ത്ഥികൾ വ്യായാമമുറകളെ നൃത്തച്ചുവടുകളാക്കി അവതരിപ്പിച്ച അതിമനോഹര സൂംബ ഡാന്‍സ്..
November 8, 2019
ആൽഫിൻ പബ്ലിക് സ്കൂളിലെ അഞ്ഞൂറോളം വിദ്യാര്‍ത്ഥികൾ വ്യായാമമുറകളെ നൃത്തച്ചുവടുകളാക്കി അവതരിപ്പിച്ച അതിമനോഹര സൂംബ ഡാന്‍സ്..
സൂംബ ഡാൻസിലൂടെ കാഞ്ഞിരപ്പള്ളി ആൽഫിൻ പബ്ലിക് സ്കൂളിലെ അഞ്ഞൂറോളം വിദ്യാര്‍ത്ഥികൾ ത്രസിപ്പിക്കുന്ന സംഗീതത്തിന്റെ അകമ്പടിയോടെ
ഒരേ താളത്തില്‍ ചുവടുകള്‍ വെച്ച് വ്യായാമമുറകളെ നൃത്തച്ചുവടുകളാക്കി കാണികളെ അത്ഭുതപ്പെടുത്തി . ആ മനോഹര ദൃശ്യങ്ങൾ ഇവിടെ കാണുക
:
സൂംബ എന്നത് നൃത്തത്തിന്റെയും എയ്റോബിക് വ്യായാമ രീതിയുടെയും കൂടിച്ചേരലാണ്. ത്രസിപ്പിക്കുന്ന സംഗീതത്തിന്റെ അകമ്പടിയോടെ വ്യായാമമുറകളെ നൃത്തച്ചുവടുകളാക്കി അവതരിപ്പിക്കുകയാണ് സൂംബയിലൂടെ ചെയ്യുന്നത്. പാട്ടിന്റെ താളത്തിനൊപ്പം പ്രത്യേകം ചിട്ടപ്പെടുത്തിയ ചുവടുകള്‍ വയ്ക്കുന്നു. എല്ലാ ചുവടുകളും ഫിറ്റ്നെസിന് പ്രാധാന്യം നല്‍കിക്കൊണ്ടുള്ളതാണെന്നുമാത്രം. നൃത്തച്ചുവടുകളായതിനാല്‍ സാധാരണ വ്യായാമമുറകള്‍ക്കുണ്ടാകുന്ന വിരസത ഒഴിവാക്കാനുമാകുന്നു. ലളിതമായ വ്യായാമ മുറകളിലൂടെ ആരോഗ്യമുള്ള മനസും ശരീരവും രൂപപ്പെടുത്തുകയാണ് സൂംബയുടെ ലക്ഷ്യം.