KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

എൻ.ജി.ഒ. യൂണിയൻ സമരം ആറുദിവസം പിന്നിട്ടു

 

കാഞ്ഞിരപ്പള്ളി: സ്ഥലംമാറ്റത്തെ ചൊല്ലിയുള്ള എൻ.ജി.ഒ. യൂണിയനും ജോയിന്റ് കൗൺസിലും തമ്മിലുള്ള തർക്കത്തെ തുടർന്ന് കാഞ്ഞിരപ്പള്ളി താലൂക്കിൽ എൻ.ജി.ഒ. യൂണിയൻ നടത്തുന്ന സമരം ആറാം ദിവസത്തിലേക്ക് കടന്നു. തഹസിൽദാർ സ്ഥലത്തില്ലായിരുന്നതിനാൽ ശനിയാഴ്ച രാവിലെ 11 മുതൽ ഒന്നുവരെ താലൂക്ക് ഓഫീസിന് മുൻപിൽ ജീവനക്കാർ പ്രതിഷേധിച്ചു. പ്രശ്നപരിഹാരത്തിനായി ചർച്ച ചെയ്യാതെ തഹസിൽദാർ ഒഴിഞ്ഞ് മാറുകയാണെന്ന് എൻ.ജി.ഒ. യൂണിയൻ നേതാക്കൾ ആരോപിച്ചു. താലൂക്കിലെ എസ്റ്റാബ്ലിഷ്‌മെന്റ് വിഭാഗത്തിലെ ക്ലറിക്കൽ തസ്തികയിലുള്ള തർക്കം മാത്രമല്ല സമരത്തിന് പിന്നിലെന്ന് നേതാക്കൾ പറഞ്ഞു.

error: Content is protected !!