KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

സിന്ധുവിന്റെ വീടിന്റെ താക്കോൽദാനം ഇന്ന്

മുണ്ടക്കയം: കോവിഡ് ബാധിച്ച് മരിച്ച വീട്ടമ്മയുടെ വിദ്യാർഥിയായ മകൾക്കും രോഗിയായ അമ്മയ്ക്കും വീട് നിർമിച്ചുനൽകി എം.എൽ.എ.സർവീസ് ആർമിയും നാട്ടുകാരും കാരുണ്യപ്രവർത്തകരും.

വാടകവീട്ടിൽ താമസിച്ചിരുന്ന മുണ്ടക്കയം, അസംബനി, പുതുപറമ്പിൽ സിന്ധുവിന്റെ കുടുംബത്തിനാണ് വീട് നിർമിച്ചു നൽകുന്നത്.

സിന്ധുവിന്റെ മകളുടെയും മുത്തശ്ശിയുടെയും ദുരിതം പ്രദേശവാസിയായ ലാലു ഷാസും കേരള കോൺഗ്രസ് (എം) മണ്ഡലം പ്രസിഡൻറ് ചാർളി കോശിയും എം.എൽ.എ.സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ ശ്രദ്ധയിൽപ്പെടുത്തി. വൈകീട്ട് 3.30-ന് എം.എൽ.എ വീടിന്റെ താക്കോൽ കൈമാറും. പഞ്ചായത്ത് പ്രസിഡന്റ് രേഖാ ദാസ് അധ്യക്ഷയാകും.

error: Content is protected !!