അന്വേഷണത്തെ പിന്തുണയ്ക്കുമെന്ന്
കാഞ്ഞിരപ്പള്ളി: പാറത്തോട് സർവീസ് സഹകരണ ബാങ്കിൽ നടന്ന അഴിമതിയെക്കുറിച്ചു ബാങ്കും സഹകരണവകുപ്പും നടത്തുന്ന ഏത് അന്വേഷണത്തേയും സിപിഎം പിന്തുണയ്ക്കുമെന്നു ലോക്കൽ സെക്രട്ടറി പി.കെ. ബാലൻ പത്രസമ്മേളനത്തിൽ അറിയിച്ചു.
പാറത്തോട് സഹകരണ ബാങ്കിന്റെ ഇടക്കുന്നം ബ്രാഞ്ച് മാനേജർ സ്മിതാ രാജേന്ദ്രൻ നടത്തിയ സാമ്പത്തിക തിരിമറികളുടെ ഭാഗമായി ബാങ്കിന്റെ സബ് കമ്മിറ്റി അന്വേഷണം നടത്തി ഇവരെ സസ്പെൻഡ് ചെയ്തിരുന്നു. തുടർന്ന് ഇടക്കുന്നം ബ്രാഞ്ചിന്റെ മാനേജരായി ചുമതലയേറ്റ ടി.ആർ. രവി ചന്ദ്രൻ നടത്തിയ അന്വേഷണത്തെത്തെടർന്നാണ് അഴിമതി കണ്ടെത്തിയത്.
എന്നാൽ, ഇതുമായി ബന്ധപ്പെട്ട് സിപിഎമ്മിനും അനുകൂല ജീവനക്കാർക്കും നേരെ നടത്തുന്ന അപവാദ പ്രചരണങ്ങൾ സഹകാരികൾ തള്ളിക്കളയുമെന്നു ലോക്കൽ സെക്രട്ടറി പറഞ്ഞു. പാറത്തോട് പഞ്ചായത്തംഗം കെ.കെ. ശശികുമാറും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
പ്രതിഷേധ സമരം
പാറത്തോട്: പാറത്തോട് സർവീസ് സഹകരണ ബാങ്കിൽ സാമ്പത്തിക ക്രമക്കേട് നടത്തിയ ജീവനക്കാരേ നിയമ നടപടികൾക്ക് വിധേയരാക്കി ബാങ്കിൽനിന്നു പുറത്താക്കണമെന്ന് മുസ്ലിം ലീഗ് മേഖലാ ട്രഷറർ വി.എം.എ. റഷീദ് ആവശ്യപ്പെട്ടു. ബാങ്കിന്റെ ഹെഡ് ഓഫീസിനു മുന്നിൽ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി നടത്തിയ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സൈനുല്ലാബ്ദീൻ പുത്തൻവീട്ടിൽ അധ്യക്ഷതവഹിച്ചു. അർഷിദ് കുരീപ്പാറയിൽ, ഷാഹുൽ ഹമീദ് പുത്തൻവീട്ടിൽ, അബ്ദുൽ സലാം മുക്കാലി തുടങ്ങിയവർ പ്രസംഗിച്ചു.