മണിക്കൂറുകളോളം മുൾമുനയിൽ നിന്ന നാടിന് ആശ്വാസം.., കാഞ്ഞിരപ്പള്ളിയിൽ നിന്നും വീട്ടിൽ പറയാതെ ദൂരയാത്ര പോയ രണ്ടുകുട്ടികളെ ചെങ്ങന്നൂരിൽ നിന്നും കണ്ടെത്തി
കാഞ്ഞിരപ്പള്ളി : പതിനൊന്നും, പതിമൂന്നും വയസ്സ് പ്രായമുള്ള രണ്ടു കുട്ടികളെ വീട്ടിൽ നിന്നും അപ്രതീക്ഷിതമായി കാണാതായതോടെ വെള്ളിയാഴ്ച മണിക്കൂറുകളോളം കാഞ്ഞിരപ്പള്ളി പ്രദേശം പരിഭ്രാന്തിയിലായിരുന്നു.
അഞ്ചു വർഷത്തിന് ശേഷമേ തിരികെ വരികയുള്ളൂ, തങ്ങളെ അന്വേഷിക്കരുതെന്ന എന്ന് കത്ത് എഴുതി വച്ച ശേഷം വീട്ടിൽ നിന്നും പുറപെട്ടുപോയത് എട്ടാം ക്ലാസ്സിൽ പഠിക്കുന്ന വിദ്യാർത്ഥിയും, ആറാം ക്ലാസ്സിൽ പഠിക്കുന്ന വിദ്യാർത്ഥിയുമാണ്.
കാഞ്ഞിരപ്പള്ളി ആനക്കല്ലിൽ നിന്നും വെള്ളിയാഴ്‌ച രാവിലെ പതിനൊന്നുമണിയോടെ ഒളിച്ചുപോയ പോയ കുട്ടികളെ വൈകുന്നേരത്തോടെ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും കണ്ടെത്തിയെന്ന വാർത്ത അറിഞ്ഞതോടെ നാടിന് ആശ്വാസമായി.
കാഞ്ഞിരപ്പള്ളിയിൽ നിന്നും കോട്ടയത്ത് എത്തിയ കുട്ടികൾ അവിടെ നിന്നും ട്രെയിനിൽ കയറി തിരുവന്തപുരത്തെക്ക് പോവുകയായിരുന്നു. ടിക്കറ്റ് എടുക്കാതെ എസി കംപാർട്മെന്റിൽ കയറിയ കുട്ടികളെ ടിക്കറ്റ് എക്സാമിനർ പരിശോധനയിൽ പിടികൂടുകയും, തുടർന്ന് വിവരങ്ങൾ ചോദിച്ചറിഞ്ഞ ശേഷം ചെങ്ങന്നൂറിൽ റെയിൽവേ പോലീസിൽ ഏൽപ്പിക്കുകയും ആയിരുന്നു. തുടർന്ന് ചെങ്ങന്നൂർ പോലീസ് വിവരം ചൈൽഡ്ലൈനെ വിവരം അറിയിക്കുകയായിരുന്നു. ഒരു കുട്ടിയ്ക്ക് തന്റെ അമ്മയുടെ ഫോൺ നമ്പർ അറിയാമായിരുന്നത് രക്ഷയായി. റെയിൽവേ പോലീസ് കുട്ടിയുടെ അമ്മയെ ഫോണിൽ വിളിച്ചറിയിക്കുകയും, തുടർന്ന് വിവരം കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനിൽ അറിയിക്കുകയും ആയിരുന്നു. തുടർന്ന് കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനിൽ നിന്നും ഒരു പോലീസ് ഉദ്യോഗസ്ഥൻ മാതാപിതാക്കളോടൊപ്പം ചെങ്ങന്നൂരിൽ പോയി കുട്ടികളെ സ്വീകരിച്ചു, തിരികെ വീടുകളിൽ എത്തിച്ചു .