ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പിസി ജോര്‍ജ്ജിനെ സന്ദര്‍ശിച്ചു
പീഡനകേസിൽ കുറ്റവിമുക്തനാക്കപ്പെട്ട ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ പിസി ജോർജ്ജിനെ വീട്ടിലെത്തി സന്ദർശിച്ചു. തന്റെ ദുരിതകാലത്ത് ഉറച്ചനിലപാടുമായി ഒപ്പം നിന്നതിന് ബിഷപ് പിസിയെ തന്റെ നന്ദി അറിയിച്ചു. വീഡിയോ കാണുക ..
കന്യാസ്ത്രീയ്‌ക്കെതിരായ പീഡനകേസില്‍ കോടതിയിൽ നിന്നും കുറ്റവിമുക്തനാക്കപ്പെട്ട ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ മുൻ പൂഞ്ഞാർ എംഎ ൽഎ പിസി ജോർജ്ജിനെ വീട്ടിലെത്തി സന്ദര്‍ശിച്ചു. ഈരാറ്റുപേട്ടയിലെ വസതിയില്‍ രാവിലെ പത്തരയോടെയാണ് അദ്ദേഹം എത്തിയത്. കുടുംബാംഗങ്ങളും ജില്ലാ പഞ്ചായത്തംഗം ഷോൺ ജോർജ്ജും ചേർന്നാണ് സ്വീകരിച്ചത്. തുടര്‍ന്ന് ഫ്രാങ്കോ മുളയ്ക്കലും പിസി ജോര്‍ജ്ജുമായി സ്വകാര്യമായി കൂടിക്കാഴ്ച നടത്തി.
വിവാദങ്ങൾ ഏറെ ഉണ്ടായിട്ടും, പീഡന കേസിന്റെ ആദ്യം മുതല്‍ ബിഷപ് ഫ്രാങ്കോയ്ക്ക് ഒപ്പം ഉറച്ച നിലപാടോടെ നിൽക്കുന്ന ആളാണ് പിസി ജോർജ്. കേസില്‍ ബിഷപ് പാലാ ജയിലില്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന സമയത്ത് ജയിലിലെത്തി ബിഷപ്പിനെ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. കേസ് കെട്ടിച്ചമച്ചതാണെന്നും, കേസിൽ ബിഷപ്പ് നിരപരാധിയാണെന്നും, കോടതി അദ്ദേഹത്തെ വെറുതെ വിടുമെന്നും പിസി ആദ്യം മുതലേ പറഞ്ഞിരുന്നു.