പറ്റിപ്പോയി..മാപ്പ് .. മുസ്ലിം സമുദായത്തോട് മാപ്പുപറഞ്ഞ് പി.സി. ജോർജ്
June 13, 2019
ടെലിഫോൺ സംഭാഷണത്തിനിടിയിൽ മുസ്ലിം വിരുദ്ധ പരാമർശങ്ങൾ നടത്തി എന്നാരോപിച്ചു ഈരാറ്റുപേട്ടയിലെ മുസ്ലിം സമുദായം പി സി ജോർജിനെ സമുദായ പരിപാടികളിൽനിന്ന് പൂർണമായും ഒഴിവാക്കിയിരുന്നു. ഈരാറ്റുപേട്ടയിൽ വലിയ തോതിൽ പ്രതിഷേധ പരിപാടികളും സംഘടിപ്പിച്ചിരുന്നു.
അതോടെ നാട്ടിൽ ഒറ്റപ്പെട്ടുപോയ പി സി ജോർജ് എം.എൽ.എ. മുസ്ലിം സമുദായത്തോട് പരസ്യമായി മാപ്പു പറഞ്ഞുകൊണ്ട് തന്റെ ഔദ്യോഗിക ലെറ്റർ പാഡിൽ കത്തെഴുതി പ്രസിദ്ധീകരിച്ചു. പി സി യുടെ കത്തിൽ നിന്നും: ” ഫോൺ സംഭാഷണത്തിനിടെ പറഞ്ഞിട്ടുള്ള കാര്യങ്ങൾ എന്നെ സ്‌നേഹിക്കുന്ന ഇസ്ലാം സമൂഹത്തിലെ വലിയ ജനവിഭാഗത്തിനു ദുഃഖവും അമർഷവുമുണ്ടാക്കിയെന്ന് മനസ്സിലാക്കുന്നു. വിഷയത്തിൽ എന്റെ സഹോദരങ്ങൾക്കുണ്ടായ മനോവിഷമത്തിൽ ഞാൻ ഖേദം പ്രകടിപ്പിക്കുന്നു ” പി.സി. ജോർജ് ഔദ്യോഗിക െലറ്റർപാഡിൽ തയാറാക്കിയ പ്രസ്താവനയിൽ പറയുന്നു.
” ഞാനെടുത്ത രാഷ്ട്രീയ തീരുമാനത്തിെൻറ പേരിൽ എന്നെ ഒറ്റെപ്പടുത്താനും മതവിദ്വേഷം പടർത്താനുമുള്ള ചില സംഘടനകളുടെ ശ്രമഫലമായി ജനിച്ചുവളർന്ന എെൻറ നാട്ടിൽ ജനപ്രതിനിധി കൂടിയായ എന്നെ വിവാഹങ്ങൾക്കും മരണാനന്തര ചടങ്ങുകൾക്കും ഉദ്ഘാടനങ്ങൾക്കുപോലും ബഹിഷ്കരിക്കാൻ ശ്രമിച്ചത്; 66 പള്ളികളിൽ പ്രസംഗിച്ച ഒരു പൊതുപ്രവർത്തകനെന്ന നിലയിലും ഈരാറ്റുപേട്ടയെ കഴിഞ്ഞ നാലുപതിറ്റാണ്ട് ഹൃദയത്തിൽ കൊണ്ടുനടന്ന ഒരു വ്യക്തിയെന്ന നിലയിലും ഏറെ വേദനിപ്പിച്ചു .എങ്കിലും ഞാൻ പ്രതികരിക്കാതെ അത് പടച്ചവന് സമർപ്പിക്കുകയായിരുന്നു. എന്റേതായി പ്രചരിപ്പിക്കപ്പെടുന്ന ഫോൺ സംഭാഷണം ചെയ്‌ത ആൾ എന്നെ നിരവധി തവണയായി വിളിക്കുകയും പലപ്രാവിശ്യമായി ഞാൻ പറഞ്ഞ കാര്യങ്ങൾ മതവിദ്വേഷം വളർത്തുന്ന രീതിയിൽ പ്രചരിപ്പിക്കുകയും എന്നാൽ പ്രസ്തുത സംഭാഷണത്തിൽ വന്നിട്ടുള്ള കാര്യങ്ങൾ എന്നെ സ്‌നേഹിക്കുന്ന ഇസ്ലാം സമൂഹത്തിലെ ഒരു വലിയ ജനവിഭാഗത്തിന് ദുഖവും അമർഷവും ഉണ്ടാക്കിയെന്ന് ഞാൻ വിശ്വസിക്കുന്നു. പ്രസ്തുത വിഷയത്തിൽ എന്റെ സഹോദരങ്ങൾക്കുണ്ടായ മനോവിഷമത്തിൽ ഞാൻ ഖേദം പ്രകടിപ്പിക്കുന്നു : .ജോർജ് പ്രസ്താവനയിൽ വ്യക്തമാക്കി.
വിവാദ ടെലിഫോൺ സംഭാഷണം പുറത്തായതിനെ തുടർന്ന് തുടർന്ന് പൂഞ്ഞാർ മണ്ഡലത്തിലെ മുസ്ലിം സമുദായ പരിപാടികളിൽനിന്ന് ജോർജിനെ പൂർണമായും ഒഴിവാക്കിയിരുന്നു. മറ്റു െപാതുപരിപാടികളിലും ജോർജിനെ ക്ഷണിക്കാത്ത പശ്ചാത്തലത്തിലാണ് ക്ഷമാപണമേത്ര. അതേസമയം, സമുദായം ചർച്ച ചെയ്യേണ്ട വിഷയമാണിതെന്നും ഈ ക്ഷമാപണംകൊണ്ട് തീരുന്നതാണോ സമുദായത്തിനുണ്ടായ വേദനയെന്നും ഇമാം ഏകോപന സമിതി ചെയർമാനും പുത്തൻ പള്ളി ഇമാമുമായ മുഹമ്മദ് നദീർ മൗലവി പ്രതികരിച്ചു.
” പൂഞ്ഞാർ എം എൽ എ കേശവൻ നായരാണോ ” എന്ന തുടക്കത്തോടെ സെബാസ്റ്റ്യൻ എന്ന പേര് പറഞ്ഞ ഒരാൾ ഓസ്‌ട്രേലിയയിൽ നിന്നും പിസിയെ ഫോൺ വിളിച്ചതാണ് തുടക്കം. തനിക്കുള്ള പാരയാണ് വരുന്നതെന്ന് അപ്പോൾ തന്നെ മനസ്സിലാക്കിയെങ്കിലും, തന്നെ ഫോൺ വിളിക്കുന്നവരുടെ ഫോൺ താനായിട്ടു കട്ട് ചെയ്യുകയില്ല എന്ന് പറഞ്ഞു പിസി ഫോണിൽ സംഭാഷണം തുടർന്നു. സംഭാഷണത്തിന്റെ ഇടയിൽ പി സി മുസ്ലിം വിരുദ്ധ പ്രസ്താവന നടത്തി എന്നാണ് പരാതി. റെക്കോർഡ് ചെയ്ത സംഭാഷണം സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ വിവാദമായി.
സോഷ്യൽ മീഡിയായിൽ പ്രചരിച്ച എംഎൽഎയുടെ ശബ്ദരേഖയിൽ പ്രതിഷേധിച്ച് ഈരാറ്റുപേട്ടയിലെ ഒരു വിഭാഗം ആളുകളുടെ നേതൃത്വത്തിൽ ചേന്നാടു കവലയിലുള്ള എംഎൽഎയുടെ വീട്ടിലേക്ക് മാർച്ച് നടത്തിയിരുന്നു. മാർച്ചിന് ഒടുവിൽ കല്ലേറുമുണ്ടായി . സംഭവത്തിൽ അഞ്ചുപേർ അറസ്റ്റിലുമായി.
പി സി ജോർജിനെ ഫോണിൽ വിളിച്ചു പ്രകോപിപ്പിച്ചു സഭാഷണങ്ങൾ നടത്തി റെക്കോർഡ് ചെയ്തു സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നത് പതിവായിരിക്കുകയാണ്. അത്തരം സംഭാഷങ്ങൾക്കു അറിഞ്ഞുകൊണ്ട് പി സി ജോർജ് തലവച്ചു കൊടുക്കുന്നത് എന്തിനാണെന്ന് പലരും അത്ഭുതപ്പെടുന്നു ..