KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

അഡ്വ .സിബി ചേനപ്പാടിയെ കോട്ടയം ജില്ലാ കോൺഗ്രസ്സ് കമ്മിറ്റിആദരിച്ചു

 June 16, 2019 

കാഞ്ഞിരപ്പള്ളി : പ്രമുഖ ക്രിമിനൽ അഭിഭാഷകനും, ഡി സി സി ജനറൽ സെക്രട്ടറിയുമായ അഡ്വ .സിബി ചേനപ്പാടിയെ കോട്ടയം ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി ആദരിച്ചു . ഭരണങ്ങാനത്ത് കോൺഗ്രസ്സ് സംഘടിപ്പിച്ച ‘ദിശ 20 -20 ‘ ക്യാമ്പിലാണ് അഡ്വ . സിബിയെ ആദരിച്ചത്

കോൺഗ്രസ്സ് പ്രവർത്തകരുടെ നിയമപരിരക്ഷ ഉറപ്പുവരുത്തുന്ന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് അദ്ദേഹത്തിന് നൽകിയത് . കോൺഗ്രസ് പാർട്ടിയുടെ സംസ്ഥാന തലത്തിലുള്ള കേസുകൾ കൈകാര്യം ചെയ്യുന്നത് അഡ്വ.സിബി ചേനപ്പാടി നയിക്കുന്ന ടീമാണ് . കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ കോട്ടയം പത്തനംതിട്ട ജില്ലകളുടെ പബ്ലിസിറ്റി ചുമതല അഡ്വ .സിബി ചേനപ്പാടിയാണ് വഹിച്ചത്. ആന്റോ ആന്റണിയുടെ ഉജ്ജ്വല വിജയത്തിന്റെ പിന്നിൽ പ്രവർത്തിച്ച പ്രധന ചാലക ശ്കതി അഡ്വ .സിബി ചേനപ്പാടിയായിരുന്നു. 

കെ സി ജോസഫ് എം എൽ എ ആണ് പുരസ്‌കാരം നൽകിയത് .ഡി സി സി പ്രസിഡണ്ട് ജോഷി ഫിലിപ്പ് ,കെ പി സി സി ജനറൽ സെക്രട്ടറി ജോസഫ് വാഴക്കൻ,അഡ്വ .കുര്യൻ ജോയി ,അഡ്വ .ടോമി കല്ലാനി ,ലതിക സുബാഷ് ,ഫിലിപ്പ് ജോസഫ് ,തോമസ് കല്ലാടൻ എന്നിവർ പങ്കെടുത്തു .

കാഞ്ഞിരപ്പള്ളി എ കെ ജെ എം സ്‌കൂളിലും, സെന്റ് ഡൊമിനിക് കോളേജിലും പ്രാഥമിക പഠനം പൂർത്തിയാക്കിയ സിബി തിരുവനന്തപുരം ലോ കോളേജിൽ നിന്നാണ് നിയമ ബിരുദം കരസ്ഥമാക്കിയത്. 1984 – ൽ കെ എസ് യു കാഞ്ഞിരപ്പള്ളി താലൂക്ക് സെക്രട്ടറിയായാണ് സിബി തന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. തുടർന്ന് തിരുവനന്തപുരം ലോ കോളേജിൽ കെ എസ് യു യൂണിറ്റ് പ്രസിഡണ്ട് ആയിരുന്നു. തിരുവനന്തപുരം ജില്ലാ കമ്മറ്റി അംഗമായി പ്രവർത്തിച്ച സിബി തുടർന്ന് യൂത്ത് കോൺഗ്രസിന്റെ ജില്ലാ സെക്രട്ടറിയായി. സംസ്കാരിക സാഹിതിയുടെ ജില്ലാ ജനറൽ സെക്രട്ടറി, ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസിന്റെ സംസ്ഥാന സെക്രട്ടറി, പ്രൊഫെഷണൽ കോൺഗ്രസിന്റെ ജില്ലാ പ്രസിഡണ്ട് എന്ന നിലയിൽ കഴിവ് തെളിയിച്ച അഡ്വ.സിബി ചേനപ്പാടി കഴിഞ്ഞ നാല് വര്ഷങ്ങളായി കോട്ടയം ജില്ല കോൺഗ്രസ് കമ്മറ്റി ജനറൽ സെക്രട്ടറിയായി പ്രവർത്തിക്കുന്നു. 

ഭാര്യ അഡ്വക്കേറ്റ് അനു ജോർജ് ചേറ്റുകുഴി, മക്കൾ രണ്ടുപേരും നിയമ വിദ്യാർത്ഥികൾ.

error: Content is protected !!