ആക്രി കച്ചവടക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി
കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളിയിൽ നിരവധി വർഷങ്ങളായി ആക്രി കച്ചവടം നടത്തി കൊണ്ടിരുന്ന മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. സജി (50) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇയാളുടെ മേൽവിലാസം പൂർണമായും അറിയില്ലാത്തതിനാൽ മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വെള്ളിയാഴ്ച പുലർച്ചെ കുന്നുംഭാഗം കണ്ണാശുപത്രിയ്ക്ക് സമീപം പഴയ ക്ലബ്ബ് ഹാളിൽ ആണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്.