പൂഞ്ഞാർ എംഎൽഎയുടെ സ്വപ്ന പദ്ധതിയായ ഫ്യൂച്ചർ സ്റ്റാർസ് വിദ്യാഭ്യാസരംഗത്ത് പരിവർത്തനത്തിന്റെ പാഞ്ചജന്യം മുഴക്കുമെന്ന് , മന്ത്രി വി. എൻ. വാസവൻ.

മുണ്ടക്കയം : പുതിയ തൊഴിൽ കമ്പോളങ്ങൾ സൃഷ്ടിക്കപ്പെടുമ്പോൾ , വിവര സാങ്കേതിക വിദ്യയുടെ അനന്ത സാധ്യതകൾ പ്രയോജനപ്പെടുത്തി, വിദ്യാർഥികളുടെ നിലവാരം വളർത്തി, പുത്തൻ നേട്ടങ്ങൾ സ്വായത്തമാക്കുന്ന സാഹചര്യങ്ങൾ സംജാതമാക്കി, വിദ്യാർഥികളെ കൈപിടിച്ചുയർത്താൻ ഇത്തരം പദ്ധതികൾ പ്രയോജനപ്രദമാകും എന്നും ഫ്യൂച്ചർ സ്റ്റാർസ് പദ്ധതി വിദ്യാഭ്യാസ രംഗത്ത് പരിവർത്തനത്തിന്റെ പാഞ്ചജന്യം മുഴക്കുന്നതാണെന്നും സംസ്ഥാന സഹകരണ – രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു.

പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ പഠന സാഹചര്യം മോശമായ സമർത്ഥരായ വിദ്യാർത്ഥികളുടെ ഭാവി മികവുറ്റതാക്കാൻ എം എൽ എ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ നേതൃത്വത്തിലുള്ള എംഎൽഎ സർവീസ് ആർമി ആവിഷ്കരിച്ച് നടപ്പിലാക്കുന്ന പദ്ധതിയുടെ ഉദ്ഘാടകനായി നിശ്ചയിച്ചിരുന്ന പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി കോവിഡ് ബാധിതനായതിനാൽ , പകരം മന്ത്രി വി. എൻ വാസവൻ ഓൺലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.

സംസ്ഥാനത്ത് വിദ്യാർഥികൾക്കായി നടപ്പിലാക്കുന്ന സമാനതകൾ ഇല്ലാത്ത പദ്ധതിയാണ് ഫ്യൂച്ചർ സ്റ്റാർസ് എന്ന എം എൽ എ യുടെ ഈ കർമപദ്ധതിയെന്ന് മന്ത്രി പറഞ്ഞു.
സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് പഠനത്തിലും ഇതര മേഖലകളിലും പ്രോത്സാഹനം നൽകുന്ന പദ്ധതിയിലേയ്ക്ക് 8,9,11 ക്ലാസ്സുകളിലെ വിദ്യാർത്ഥികളെയാണ് തെരഞ്ഞെടുക്കുന്നത്.

മുണ്ടക്കയം മുരിക്കുംവയൽ ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ എം.എൽ.എ അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ കാഞ്ഞിരപ്പള്ളി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് അജിത രതീഷ് മുഖ്യപ്രഭാഷണം നടത്തി. മുണ്ടക്കയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രേഖാ ദാസ് വിദ്യാഭാസ സന്ദേശം നൽകി. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ശുഭേഷ് സുധാകർ, പി. ആർ. അനുപമ, ബ്ളോക്ക് പഞ്ചായത്ത് അംഗം പി.കെ. പ്രദീപ്‌, കിൻഫ്ര വീഡിയോ പാർക് ചെയർമാൻ ജോർജുകുട്ടി അഗസ്തി, ജില്ലാ ആസൂത്രണ സമിതി അംഗം കെ.രാജേഷ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ദിലീഷ് ദിവാകരൻ, പ്രസന്ന ഷിബു, ബിൻസി മാനുവൽ ചെന്നാട്ട്, സിനിമോൾ തടത്തിൽ, ബെന്നി ചേറ്റുകുഴി, രാജേഷ് വി.എ, ജാൻസി തൊട്ടിപ്പാട്ട്, സുലോചന സുരേഷ്, റയ്‌ചെൽ കെ.ടി, വി.ജി.ഹരീഷ് കുമാർ, വി. കെ.പുഷ്പകുമാരി, രമണി എൻ.എസ്, സിജു കൈതമറ്റം, രാജേഷ് എം.പി., പി. ഇബ്രാഹിംകുട്ടി, നിയാസ് എം.എച്., ആർ. ധർമകീർത്തി എന്നിവർ പ്രസംഗിച്ചു.
പ്രശസ്ത കരിയർ ട്രെയിനർ ആയ സെൻ്റ് ഡൊമിനിക്ക്സ് കോളേജ് റിട്ട. പ്രിൻസിപ്പൽ ഡോ.ആൻസി ജോസഫിൻ്റെ നേതൃത്വത്തിൽ പ്രഗൽഭ വിദ്യാഭ്യാസ വിചക്ഷണരായ ഡോ. റ്റി.പി. ശശികുമാർ, ഷിജി ജോൺസൺ, എഡിസൺ ഫ്രാങ്ക്, ജോമി പി.എൽ. , ജസ്റ്റിൻ തോമസ്, പ്രഫ.ടോമി ചെറിയാൻ , ജോർജ് കരുണക്കൽ , ഡോ.ജിപ്സൺ വർഗീസ് , ഡോ.മാത്യു കണമല , അഭിലാഷ് ജോസഫ് , ഡോ.റാഷിദ് ഗസാലി, തുടങ്ങിയവരാണ്
ഫ്യൂച്ചർ സ്റ്റാർസ് പ്രൊജക്ടിന് നേതൃത്വം നൽകുന്നത്ത്.

error: Content is protected !!