ടോം ആദിത്യ വീണ്ടും ഇംഗ്ലണ്ടിലെ ബ്രിസ്റ്റോൾ ബ്രാഡ്‌ലി സ്റ്റോക്ക് മേയർ; കാഞ്ഞിരപ്പള്ളിയ്ക്കും അഭിമാന നിമിഷം..

മലയാളിയായ ടോം ആദിത്യ സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടിലെ ബ്രിസ്റ്റോൾ ബ്രാഡ്‌ലി സ്റ്റോക്ക് നഗരത്തിന്റെ മേയറായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത് കാഞ്ഞിരപ്പള്ളിയ്ക്കും ഏറെ അഭിമാനം നൽകുന്നു. കാരണം വർഷങ്ങൾക്ക് മുൻപ്, അദ്ദേഹം കാഞ്ഞിരപ്പള്ളി അമൽജ്യോതി കോളജിന്റെ മാനേജ്മെന്റ് കൺസൾട്ടന്റായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

2011 മുതൽ ബ്രാഡ്ലി സ്റ്റോക്ക് സൗത്ത് വാർഡിൽ നിന്നുള്ള കൗൺസിലറായ ടോം ഇതു രണ്ടാം തവണയാണ് നഗരത്തിന്റെ മേയറാകുന്നത്. ബ്രിട്ടണിലെത്തിയ കാലം മുതൽ കൺസർവേറ്റീവ് പാർട്ടിയുടെ പ്രവർത്തകനായി പൊതുരംഗത്ത് സജീവമായ അദ്ദേഹം. കൺസർവേറ്റീവ് പാർട്ടിയുടെ പടിഞ്ഞാറൽ ഇംഗ്ലണ്ടിലെ ആദ്യത്തെ ഏഷ്യൻ കൗൺസിലറാണ് . മാനേജ്മെന്റ് കൺസൾട്ടന്റ്, ഫിനാഷ്യൽ അഡ്വൈസർ , പ്രഭാഷകൻ , മനുഷ്യാവകാശ പ്രവർത്തകൻ, എന്നീ നിലകളിൽ പ്രശസ്തനായ ‌ ടോം ആദിത്യ ബ്രിട്ടനിലെ ഇന്ത്യക്കാരുടെ വീസ, തൊഴിൽ , സുരക്ഷ, മരണാനന്തര പ്രതിസന്ധികൾ , യാത്രാപ്രശ്നങ്ങൾ എന്നിവയിലെല്ലാം സജീവമായി ഇടപെട്ട് പരിഹാരം കാണുന്നതിൽ ഏറെ ശ്രദ്ധാലുവാണ്.

റാന്നി ഇരൂരിയ്ക്കൽ ആദിത്യപുരം തോമസ് മാത്യുവിന്റെയും ഗുലാബി മാത്യുവിന്റെയും മകനാണ്. സ്വാതന്ത്ര്യസമര സേനാനിയും പാലായിലെ സാമൂഹ്യ പ്രവർത്തകനുമായിരുന്ന വെട്ടം മാണിയുടെ പൌത്രനാണ് ടോം. ഭാര്യ ലിനി എൻ.എച്ച്.എസ്. ആശുപത്രിയിൽ നഴ്സാണ്. മക്കൾ- അഭിഷേക്, അലീന, ആൽബർട്ട്, അഡോണ, അൽഫോൻസ്. സഹോദരങ്ങൾ – റോസ് പ്രീന, സിറിൽ പ്രണാബ്.

കാഞ്ഞിരപ്പള്ളി അമൽജ്യോതി കോളജിന്റെ മാനേജ്മെന്റ് കൺസൾട്ടന്റായി സേവനം അനുഷ്ഠിച്ചിട്ടുള്ള ടോം ബ്രിട്ടണിലെത്തിയ കാലം മുതൽ കൺസർവേറ്റീവ് പാർട്ടിയുടെ പ്രവർത്തകനായി പൊതുരംഗത്ത് സജീവമാണ്.

2007 മുതൽ ഇക്വാലിറ്റീസ് കമ്മിഷൻ ചെയർമാനായും പിന്നീട് കൗൺസിലറായും തിരഞ്ഞെടുക്കപ്പെട്ട ടോം 2017ൽ ഡെപ്യൂട്ടി മേയറും പിന്നീട് 2019ൽ മേയറുമായി. ഒരു വർഷത്തിനുശേഷം മേയർ സ്ഥാനം ഒഴിഞ്ഞ് പാർട്ടിയുടെ കൗൺസിൽ ലീഡറായി സേവനം അനുഷ്ഠിച്ചുവരുന്നതിനിടെയാണ് ബുധനാഴ്ച വീണ്ടും മേയറായി തിരഞ്ഞെടുക്കപ്പെട്ടത്.

മാനേജ്മെന്റ് കൺസൾട്ടന്റ്, ഫിനാഷ്യൽ അഡ്വൈസർ, പ്രഭാഷകൻ, മനുഷ്യാവകാശ പ്രവർത്തകൻ, എന്നീ നിലകളിൽ പ്രശസ്തനായ ടോം ആദിത്യ കോവിഡ് കാലത്ത് ബ്രിട്ടനിലെ ഇന്ത്യക്കാരുടെ, പ്രത്യേകിച്ച് മലയാളികളുടെ ക്ഷേമപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി ശ്രദ്ധനേടി. ബ്രിട്ടനിലെ ഇന്ത്യക്കാരുടെ വീസ, തൊഴിൽ, സുരക്ഷ, മരണാനന്തര പ്രതിസന്ധികൾ, യാത്രാപ്രശ്നങ്ങൾ എന്നിവയിലെല്ലാം സജീവമായി ഇടപെട്ട് പരിഹാരം കാണുന്നതിന് ടോം ശ്രദ്ധാലുവായിരുന്നു.

കേരളത്തിലും ബാംഗ്ലൂരിലുമായി നിയമപഠനവും എംബിഎയും പൂർത്തിയാക്കിയ ടോം ബാങ്കിംങ് ആണ് തൊഴിൽ മേഖലയായി തിരഞ്ഞെടുത്തത്. പിന്നീട് അമേരിക്കയിലെ പ്രോജക്ട് മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നും ലണ്ടനിൽ ഫിനാൻഷ്യൽ സർവീസിലും ഉപരിപഠനം പൂർത്തിയാക്കിയാണ് പൊതുരംഗത്ത് സജീവമായത്.

മുൻകാലങ്ങളിലേതുപോലെ തന്നെ മികച്ച ഭരണം കാഴ്ചവയ്ക്കാൻ ആത്മാർഥമായി ശ്രമിക്കുമെന്നും ബ്രിട്ടനിലെ ഇന്ത്യക്കാരുടെ, പ്രത്യേകിച്ച് മലയാളികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ മുൻപന്തിയിൽ ഉണ്ടാകുമെന്നും ടോം വ്യക്തമാക്കി.

മലയാളികളായ ഓമന ഗംഗാധരൻ (ന്യൂഹാം) മഞ്ചു ഷാഹുൽ ഹമീദ് (ക്രോയിഡൺ) ഫിലിപ്പ് ഏബ്രഹാം (ലൌട്ടൺ സിറ്റി), സുശീല ഏബ്രഹാം ( കിംങ്സ്റ്റൺ അപോൺ തേംസ്) എന്നിവർ ലണ്ടൻ നഗരത്തിലെ വിവിധ കൗൺസിലുകളിൽ നേരത്തെ മേയറായിട്ടുണ്ടെങ്കിലും ലണ്ടനു പുറത്ത് ഏതെങ്കിലുമൊരു നഗരത്തിൽ മേയറാകുന്ന ആദ്യത്തെ മലയാളിയാണ് ടോം ആദിത്യ.

error: Content is protected !!