KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കാഞ്ഞിരപ്പള്ളി ബേബി തീയേറ്റർ ഓർമ്മയായി.. ഭാഗികമായി ഇടിഞ്ഞുവീണു

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളിയിലെ രണ്ട് തലമുറകളുടെ പ്രധാന വിനോദോപാദിയായിരുന്ന കാഞ്ഞിരപ്പള്ളിക്കാരുടെ പ്രിയപ്പെട്ട സിനിമാകൊട്ടക ബേബി തീയേറ്റർ ഓർമ്മയായി. വ്യാഴാഴ്ച വെളുപ്പിനെ മൂന്നുമണിയോടെ തിയേറ്ററിന്റെ ഒരു ഭാഗം ഇടിഞ്ഞുവീണു.

പ്രതാപകാലത്ത് റിലീസ് പടങ്ങൾ നിറഞ്ഞസദസ്സിൽ കളിച്ചുകൊണ്ടിരുന്ന ബേബി തീയേറ്റർ, ആധുനിക സൗകര്യങ്ങളോടെ എത്തിയ പുതിയ തീയേറ്ററുകൾക്ക് വഴിമാറി കൊടുക്കേണ്ടി വരികയായിരുന്നു. കോവിഡ് ലോക്ക് ഡൗണും സാമ്പത്തിക പ്രതിസന്ധികളും ബേബി തിയേറ്ററിന്റെ അന്ത്യം കുറിച്ചു. ഇന്നസെന്റ് നിർമ്മിച്ച വിടപറയും മുൻപേ എന്ന നെടുമുടി വേണു സിനിമ റിലീസ് ചെയ്തത് കാഞ്ഞിരപ്പള്ളി ബേബി തീയേറ്ററിൽ ആയിരുന്നു. റിലീസ് പടം നൂറു ദിവസം നിറഞ്ഞോടിയപ്പോൾ നടത്തിയ ആഘോഷങ്ങളിൽ നെടുമുടി വേണു പങ്കെടുത്തിരുന്നു.

error: Content is protected !!